7 April 2022 5:34 AM GMT
Summary
ഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ അടുത്ത തലമുറ എര്‍ട്ടിഗ ബുക്കിംങ് ആരംഭിച്ചു. ജെന്‍ കെ-സീരീസ് 1.5 എല്‍ ഡ്യുവല്‍ ജെറ്റ്, പ്രോഗ്രസീവ് സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്നോളജിയുള്ള ഡ്യുവല്‍ വിവിടി എഞ്ചിനാണ് എര്‍ട്ടിഗയ്ക്ക് കരുത്തേകുന്നത്. ഇന്ത്യയില്‍ അടുത്ത തലമുറ എര്‍ട്ടിഗ അടുത്തയാഴ്ച വിപണിയിലെത്തും. 11,000 രൂപ അടച്ച് പ്രീ-ബുക്കിംങ് ആരംഭിക്കാം. എര്‍ട്ടിഗ ഇതിനോടകം 7.5 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്. ഇതിലൂടെ ഇന്ത്യയുടെ എംപിവി വിപണി മാറ്റിമറിച്ചതായും മാരുതി സുസുക്കിയുടെ ഇന്ത്യയിലുള്ള സീനിയര്‍ എക്സിക്യൂട്ടീവ് […]
ഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ അടുത്ത തലമുറ എര്‍ട്ടിഗ ബുക്കിംങ് ആരംഭിച്ചു. ജെന്‍ കെ-സീരീസ് 1.5 എല്‍ ഡ്യുവല്‍ ജെറ്റ്, പ്രോഗ്രസീവ് സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്നോളജിയുള്ള ഡ്യുവല്‍ വിവിടി എഞ്ചിനാണ് എര്‍ട്ടിഗയ്ക്ക് കരുത്തേകുന്നത്. ഇന്ത്യയില്‍ അടുത്ത തലമുറ എര്‍ട്ടിഗ അടുത്തയാഴ്ച വിപണിയിലെത്തും. 11,000 രൂപ അടച്ച് പ്രീ-ബുക്കിംങ് ആരംഭിക്കാം.
എര്‍ട്ടിഗ ഇതിനോടകം 7.5 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്. ഇതിലൂടെ ഇന്ത്യയുടെ എംപിവി വിപണി മാറ്റിമറിച്ചതായും മാരുതി സുസുക്കിയുടെ ഇന്ത്യയിലുള്ള സീനിയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. പുതിയ കാലത്തിന് അനുസൃതമായി നവീകരിച്ച പവര്‍ട്രെയിനും 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുസുക്കി കണക്ട്, 7 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ പ്രോ ടച്ച് സ്‌ക്രീന്‍ തുടങ്ങിയ പുത്തന്‍ സാങ്കേതികവിദ്യയോടൊപ്പം പാഡില്‍ ഷിഫ്റ്ററുകളോട് കൂടിയ നൂതന 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് പുതിയ എര്‍ട്ടിഗ എത്തുന്നത്. സിഎന്‍ജി ഓപ്ഷനിലും മോഡല്‍ ലഭ്യമാകും.
സുരക്ഷിതത്വവും ഒപ്പം ആസ്വാദ്യകരമായ ഡ്രൈവിംഗ് അനുഭവം നല്‍കുന്നതാണെന്ന് എര്‍ട്ടിഗയെന്ന് സുസുക്കി ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ സിവി രാമന്‍ പറഞ്ഞു.