6 April 2022 3:51 AM GMT
Summary
ഡെല്‍ഹി: ഇന്ത്യയുടെ പ്രമുഖ പുനരുപയോഗ ഊര്‍ജ കമ്പനിയായ റിന്യൂ പവറിന്റെ 49 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങി ജാപ്പനീസ് കമ്പനിയായ മിത്സുയി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (എസ്ഇസിഐ) വൈദ്യുതി വിതരണം ചെയ്യുന്നതിനായി റിന്യൂ കഴിഞ്ഞ വര്‍ഷം 400 മെഗാവാട്ട് റൗണ്ട്-ദി-ക്ലോക്ക് (ആര്‍ടിസി) വൈദ്യുതി വാങ്ങള്‍ കരാര്‍ (പിപിഎ) ഒപ്പുവച്ചിട്ടുണ്ട്. ഈ കരാറില്‍ കമ്പനി 1,300 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷിയും 100 മെഗാവാട്ട് വരെ ബാറ്ററി സംഭരണവും സ്ഥാപിക്കും. രാജസ്ഥാന്‍, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി പുതുതായി […]
ഡെല്‍ഹി: ഇന്ത്യയുടെ പ്രമുഖ പുനരുപയോഗ ഊര്‍ജ കമ്പനിയായ റിന്യൂ പവറിന്റെ 49 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങി ജാപ്പനീസ് കമ്പനിയായ മിത്സുയി.
സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (എസ്ഇസിഐ) വൈദ്യുതി വിതരണം ചെയ്യുന്നതിനായി റിന്യൂ കഴിഞ്ഞ വര്‍ഷം 400 മെഗാവാട്ട് റൗണ്ട്-ദി-ക്ലോക്ക് (ആര്‍ടിസി) വൈദ്യുതി വാങ്ങള്‍ കരാര്‍ (പിപിഎ) ഒപ്പുവച്ചിട്ടുണ്ട്. ഈ കരാറില്‍ കമ്പനി 1,300 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷിയും 100 മെഗാവാട്ട് വരെ ബാറ്ററി സംഭരണവും സ്ഥാപിക്കും.
രാജസ്ഥാന്‍, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി പുതുതായി നിര്‍മ്മിച്ച മൂന്ന് കാറ്റാടി ഫാമുകളും ഒരു സോളാര്‍ പ്ലസ് ബാറ്ററി സ്റ്റോറേജ് ഫാമും (മൊത്തം 1,300 മെഗാവാട്ട് കൂടാതെ 100 മെഗാവാട്ട് ബാറ്ററി സംഭരണം വരെ) ആര്‍ടിസി പദ്ധതിയില്‍ ഉള്‍പ്പെടും. മാത്രമല്ല, പൊതുമേഖലാ സ്ഥാപനമായ എസ്ഇസിഐയ്ക്ക് 400 മെഗാവാട്ട് വൈദ്യുതി നല്‍കും.
പദ്ധതിയുടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ 2023 ലെ പകുതിയില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രാജ്യത്ത് നടപ്പിലാക്കിയതും വരാനിരിക്കുന്നതുമായി നിലവില്‍ 10.2 ജിഗാ വാട്ട് പുനരുപയോഗ പദ്ധതിയാണ് റിന്യുവിനുള്ളത്.