image

6 April 2022 6:49 AM GMT

Banking

ഇന്ത്യയിൽ പുതിയ ബ്രാൻഡ് പ്രഖ്യാപിച്ച് റാഡിസൺ ​ഗ്രൂപ്പ്

Aswathi Kunnoth

Radisson Group
X

Summary

മുംബൈ: ഇന്ത്യയിലേക്ക് പുതിയ ബ്രാൻഡ് എക്സ്റ്റൻഷനുമായി റാഡിസൺ ഹോട്ടൽ ഗ്രൂപ്പ്. 'റാഡിസൺ ഇൻഡിവിജ്വൽസ് റിട്രീറ്റ് ലോഞ്ച്' പ്രഖ്യാപിച്ച കമ്പനി ഈ കലണ്ടർ വർഷം മറ്റ് പ്രോപ്പർട്ടികൾ കൂടി തുടങ്ങുമെന്ന് അറിയിച്ചു. 25-50 മുറികളുള്ള ഉയർന്ന നിലവാരത്തിലുള്ള ആഡംബര ലൈഫ്‌സ്‌റ്റൈൽ റിട്രീറ്റുകളുടെ ഒരു ശേഖരമായിരിക്കും പുതിയ ബ്രാൻഡ് എന്ന് റാഡിസൺ ഹോട്ടൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സൗത്ത് ഏഷ്യ പസഫിക് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റുമായ സുബിൻ സക്‌സേന മാധ്യമങ്ങളോട് പറഞ്ഞു. “ഞങ്ങൾ ഏകദേശം 10 പ്രോപ്പർട്ടികളെ പറ്റി


മുംബൈ: ഇന്ത്യയിലേക്ക് പുതിയ ബ്രാൻഡ് എക്സ്റ്റൻഷനുമായി റാഡിസൺ ഹോട്ടൽ ഗ്രൂപ്പ്. 'റാഡിസൺ ഇൻഡിവിജ്വൽസ് റിട്രീറ്റ് ലോഞ്ച്' പ്രഖ്യാപിച്ച കമ്പനി ഈ കലണ്ടർ വർഷം മറ്റ് പ്രോപ്പർട്ടികൾ കൂടി തുടങ്ങുമെന്ന് അറിയിച്ചു.

25-50 മുറികളുള്ള ഉയർന്ന നിലവാരത്തിലുള്ള ആഡംബര ലൈഫ്‌സ്‌റ്റൈൽ റിട്രീറ്റുകളുടെ ഒരു ശേഖരമായിരിക്കും പുതിയ ബ്രാൻഡ് എന്ന് റാഡിസൺ ഹോട്ടൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സൗത്ത് ഏഷ്യ പസഫിക് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റുമായ സുബിൻ സക്‌സേന മാധ്യമങ്ങളോട് പറഞ്ഞു. “ഞങ്ങൾ ഏകദേശം 10 പ്രോപ്പർട്ടികളെ പറ്റി ആലോചിക്കുന്നുണ്ട്. ഈ വർഷത്തിൽ ഇതിൽ ചിലത് പ്രവർത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ, റാഡിസൺ ഹോട്ടൽ ഗ്രൂപ്പിന്റെ കീഴിൽ ഇന്ത്യയിൽ 106 ഹോട്ടലുകളും റിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി കമ്പനിയുടെ ഏഴ് പ്രമുഖ വ്യവസായ ബ്രാൻഡുകളും ഉൾപ്പെടുന്നു. 2025 ഓടെ 148 ഹോട്ടലുകളും റിസോർട്ടുകളും ഉൾപ്പെടുത്തി ഇന്ത്യയിൽ സ്ഥാപനത്തിന്റെ പദ്ധതികൾ ഇരട്ടിയാക്കാനുള്ള പദ്ധതികൾ ഗ്രൂപ്പിനുണ്ട്.