image

5 April 2022 3:12 AM GMT

Banking

കെട്ടിട നിർമ്മാണ മേഖലയിൽ ടാറ്റ 1,200 കോടി നിക്ഷേപിക്കും

MyFin Desk

TATA Housing
X

Summary

ഡെൽഹി: മഹാമാരിക്ക് ശേഷം സജീവമാകുന്ന വിപണിയിൽ ടാറ്റ ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ ടാറ്റ ഹൗസിംഗ് വൻ നിക്ഷേപത്തിനൊരുങ്ങുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 1,200 കോടി രൂപയുടെ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. പകർച്ചവ്യാധിയുടെ സമയത്ത് പ്ലോട്ടുകളുടെ ആവശ്യം ഗണ്യമായി വർദ്ധിച്ചതിന്റെ തെളിവാണ് കമ്പനി ബെംഗളൂരുവിൽ  130 കോടി രൂപയ്ക്ക് വിറ്റ 157 പ്ലോട്ടുകളെന്ന് ടാറ്റ റിയൽറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സിഇഒയും എംഡിയുമായ സഞ്ജയ് ദത്ത്  പറഞ്ഞു. ടാറ്റ ഹൗസിംഗ് ഡെവലപ്‌മെന്റ് കമ്പനിയും ടാറ്റ റിയൽറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ […]


ഡെൽഹി: മഹാമാരിക്ക് ശേഷം സജീവമാകുന്ന വിപണിയിൽ ടാറ്റ ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ ടാറ്റ ഹൗസിംഗ് വൻ നിക്ഷേപത്തിനൊരുങ്ങുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 1,200 കോടി രൂപയുടെ പദ്ധതികളാണ് ലക്ഷ്യമിടുന്നത്.
പകർച്ചവ്യാധിയുടെ സമയത്ത് പ്ലോട്ടുകളുടെ ആവശ്യം ഗണ്യമായി വർദ്ധിച്ചതിന്റെ തെളിവാണ് കമ്പനി ബെംഗളൂരുവിൽ 130 കോടി രൂപയ്ക്ക് വിറ്റ 157 പ്ലോട്ടുകളെന്ന് ടാറ്റ റിയൽറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സിഇഒയും എംഡിയുമായ സഞ്ജയ് ദത്ത് പറഞ്ഞു.
ടാറ്റ ഹൗസിംഗ് ഡെവലപ്‌മെന്റ് കമ്പനിയും ടാറ്റ റിയൽറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ടാറ്റ സൺസിന്റെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനങ്ങളാണ്.
ടാറ്റ ഹൗസിംഗ് ഡെവലപ്‌മെന്റ് കമ്പനി, എം എസ് രാമയ്യ റിയൽറ്റിയുടേയും സംയുക്ത സംരംഭമായ വൺ ബാംഗ്ലൂർ ലക്ഷ്വറി പ്രോജക്ട്‌സ് വികസിപ്പിച്ച, ടാറ്റ ഹൗസിംഗിന്റെ 140 ഏക്കറിലുള്ള 'കർണാറ്റിക്ക'യുടെ ഭാഗമാണ് ഈ പദ്ധതി.
ചെന്നൈയിലെ ക്രസന്റ് എൻക്ലേവിന് ശേഷം കമ്പനിയുടെ രണ്ടാമത്തെ പ്ലോട്ടഡ് വികസന പദ്ധതിയാണിത്. വാണിജ്യ, പാർപ്പിട വിഭാഗങ്ങളിലെ വൻതോതിലുള്ള വികസനങ്ങളിലാണ് ടാറ്റ റിയൽറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാമിലെ സോഹ്‌ന റോഡിന് സമീപം 20 ഏക്കർ സ്ഥലവും പ്ലോട്ടിംഗ് വികസനത്തിനായി മാറ്റിയിട്ടുണ്ട്. 2023-2024 സാമ്പത്തിക വർഷത്തിൽ പ്ലോട്ടഡ് ഡെവലപ്‌മെന്റുകളിൽ നിന്നും 20-30 ശതമാനം വരുമാനമാണ് ടാറ്റ റിയൽറ്റി ലക്ഷ്യമിടുന്നത്.
100 ബില്യൺ യുഎസ് ഡോളറിലധികം വാർഷിക വരുമാനവും ലോകമെമ്പാടുമുള്ള 7,50,000 ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന, ഏഴ് ബിസിനസ് മേഖലകളിലായി 107 ഓപ്പറേറ്റിംഗ് കമ്പനികളും ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് ടാറ്റ ഗ്രൂപ്പ്.