image

5 April 2022 4:31 AM GMT

Banking

എം വൈ എച്ച് ക്യു വിൽ 75% ഓഹരികൾ സ്വന്തമാക്കി അനറോക്ക്

MyFin Desk

anarock
X

Summary

റിയൽ എസ്റ്റേറ്റ്  കൺസൾട്ടന്റായ അനറോക്ക് 125  കോടി രൂപയ്ക്ക്  എം വൈ എച്ച് ക്യു - ൽ 75 ശതമാനം ഓഹരികൾ സ്വന്തമാക്കി. ക്യാഷ് ആന്റ് സ്റ്റോക്ക് ഡീലാണ് ഇത്. കോവിഡ് കാലത്തെ  വർധിച്ചു വരുന്ന  ജോലിസ്ഥലങ്ങളുടെ ആവശ്യം  മുൻപിൽ കണ്ടുകൊണ്ട് ഫ്‌ളെക്‌സിബിൾ വർക്ക്സ്പേസ് വാഗ്ദാനം ചെയ്യുന്ന   പ്ലാറ്റ്‌ഫോമാണ് വൈ എച്ച് ക്യു. ഡൽഹി -എൻസിആർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈ എച്ച് ക്യു ,ഏഴ് നഗരങ്ങളിലായ് 700 ൽ അധികം സ്ഥലങ്ങളിൽ, 50 ,000 അംഗങ്ങളുള്ള  സ്ഥാപനമാണ്. […]


റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റായ അനറോക്ക് 125 കോടി രൂപയ്ക്ക് എം വൈ എച്ച് ക്യു - ൽ 75 ശതമാനം ഓഹരികൾ സ്വന്തമാക്കി. ക്യാഷ് ആന്റ് സ്റ്റോക്ക് ഡീലാണ് ഇത്. കോവിഡ് കാലത്തെ വർധിച്ചു വരുന്ന ജോലിസ്ഥലങ്ങളുടെ ആവശ്യം മുൻപിൽ കണ്ടുകൊണ്ട് ഫ്‌ളെക്‌സിബിൾ വർക്ക്സ്പേസ് വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് വൈ എച്ച് ക്യു. ഡൽഹി -എൻസിആർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈ എച്ച് ക്യു ,ഏഴ് നഗരങ്ങളിലായ് 700 ൽ അധികം സ്ഥലങ്ങളിൽ, 50 ,000 അംഗങ്ങളുള്ള സ്ഥാപനമാണ്. 2016 ൽ സ്ഥാപിതമായ വൈ എച്ച് ക്യു, അനറോക്കിന്റെ ഏറ്റെടുക്കലിന് ശേഷവും അതിന്റെ ബ്രാൻഡും ,സ്വതവും നിലനിർത്തും. ഏറ്റെടുത്ത ഓഹരികളിൽ വൈ എച്ച് ക്യു ന്റെ വളർച്ചക്കായി അനറോക് നിക്ഷേപിച്ച ഫണ്ടും ഉൾപ്പെടും . ചെയർമാൻ അനുജ് പുരിയുടെ അഭിപ്രായത്തിൽ കോവിഡ് കാലത്ത് കോർപ്പറേറ്റുകളിൽ നിന്നും വ്യക്തികളിൽ നിന്നുമുള്ള ആവശ്യം വർധിച്ചതിനാൽ ഫ്‌ളെക്‌സിബിൾ വർക്ക്സ്പേസ് സെഗ്‌മെന്റിൽ വലിയ ബിസിനസ് സാദ്ധ്യതകൾ കാണുന്നു. അതിനാലാണ് കമ്പനി ഇത്തരത്തിലുള്ള നീക്കം നടത്തിയത്. എം വൈ എച്ച് ക്യു വിന്റെ ഏറ്റെടുക്കൽ തങ്ങളുടെ സാങ്കേതിക ഉത്പന്ന ഓഫറുകൾ ശക്തിപ്പെടുത്തുമെന്നും 20 - ലധികം നഗരങ്ങളിലേക്ക് അനറോക്കിന്റെ വ്യാപനത്തിന് എം വൈ എച്ച് ക്യു നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു . എന്നാൽ ഈ മേഖലയിലെ വൻ അവസരങ്ങളെ കണക്കിലെടുത്തു കമ്പനിയുമായി സമയ ബന്ധിത നീക്കമാണ് നടത്തിയിരിക്കുന്നതെന്നു സിഇഒ ഉത്കർഷ് കവാത്ര പറഞ്ഞു .വ്യക്തികൾക്കും ,ടീമുകൾക്കും രാജ്യത്തുടനീളമുള്ള 700 ൽ അധികം ഫ്ലെക്സിബിൾ വർക്സ് സ്‌പേസുകൾ ഒരു ദിവസം 200 രൂപയിൽ താഴെയുള്ള നിരക്കിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. പ്രതിമാസ വാടകകൾ ,സെക്യൂരിറ്റി ഡെപ്പോസിറ്റുകൾ ,ലോക്ക് -ഇന്നുകൾ എന്നിവയെക്കുറിച്ചും വിഷമിക്കേണ്ടതില്ല. മറുവശത്തു ഫിക്സഡ് ഡെസ്കുകളും ക്യാബിനുകളും നിയന്ത്രിത ഓഫീസ്‌ പ്ലാറ്ഫോമും ഉൾപ്പെടെ കോർപറേറ്റുകൾക്ക് 700 ൽ അധികം അനുയോജ്യമായ വർക്ക്സ്പേസുകൾ തിരഞ്ഞെടുക്കുന്നതിന് അനുവദിക്കുന്നു .എം വൈ എച്ച് ക്യു കഫേകൾ ,കോഫി ഷോപ്പുകൾ ,എന്നിവയുമായുമായുള്ള പങ്കാളിത്തത്തിൽ പകൽ സമയത്തു ഒഴിഞ്ഞു കിടക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചു പണമാക്കാൻ അവരെ സഹായിക്കുന്നു. എല്ലാ പ്രധാന ഇന്ത്യൻ ,മിഡിൽ ഈസ്റ്റ് വിപണിയിലുമായി പ്രവർത്തിക്കുന്ന 1800 ൽ അധികം റിയൽ എസ്റ്റേറ്റ് പ്രൊഫഷണലുകൾ അനറോക്കിനുണ്ട്. റെസിഡൻഷ്യൽ ബ്രോക്കിങ് ,റീറ്റെയ്ൽ ,വാണിജ്യ ,നിക്ഷേപ ബാങ്കിങ് ,ഹോസ്പിറ്റാലിറ്റി ,ലാൻഡ് സർവിസുകൾ ,വ്യവസായിക ,ലോജിസ്റ്റിക് ,നിക്ഷേപ മാനേജ്മെന്റ് ,ഗവേഷണം ,തന്ത്രപരമായ ഉപദേശവും മൂല്യനിര്ണയവും ,പ്രൊജക്റ്റ് , എന്നിവയാണ് ഇതിന്റെ സേവനങ്ങൾ . 2020 -21 സാമ്പത്തിക വർഷത്തിൽ 305 കോടി രൂപ വരുമാനം നേടിയ അനറോക് അടുത്ത സാമ്പത്തിക വർഷത്തിൽ 400 കോടിയിലധികം രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത് .