image

4 April 2022 9:39 PM

Industries

5 ജി ലേലം നിശ്ചിത സമയത്ത് തന്നെ നടക്കും: അശ്വിനി വൈഷ്ണവ്

MyFin Desk

5G
X

Summary

ഡെല്‍ഹി: 5ജി സ്പെക്ട്രം ലേലം നിശ്ചിത സമയപരിധിക്കുള്ളില്‍ നടക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സ്പെക്ട്രം വിലനിര്‍ണ്ണയത്തെ കുറിച്ചുള്ള ടെലികോം റെഗുലേറ്റര്‍ ട്രായിയുടെ 5ജി ശുപാര്‍ശകള്‍ വന്നതിനെ തുടര്‍ന്നാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലേലം മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യമോ നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷനും ഡിജിറ്റല്‍ ഫോറന്‍സിക്സും സംബന്ധിച്ച രണ്ടാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ടെലികോം ദാതാക്കള്‍ 2022-23-നുള്ളില്‍ 5ജി മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി 2022-ല്‍ […]


ഡെല്‍ഹി: 5ജി സ്പെക്ട്രം ലേലം നിശ്ചിത സമയപരിധിക്കുള്ളില്‍ നടക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
സ്പെക്ട്രം വിലനിര്‍ണ്ണയത്തെ കുറിച്ചുള്ള ടെലികോം റെഗുലേറ്റര്‍ ട്രായിയുടെ 5ജി ശുപാര്‍ശകള്‍ വന്നതിനെ തുടര്‍ന്നാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലേലം മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യമോ നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷനും ഡിജിറ്റല്‍ ഫോറന്‍സിക്സും സംബന്ധിച്ച രണ്ടാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ ടെലികോം ദാതാക്കള്‍ 2022-23-നുള്ളില്‍ 5ജി മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി 2022-ല്‍ സ്പെക്ട്രം ലേലം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.
അടുത്ത 7-10 ദിവസത്തിനുള്ളില്‍ ലേലം ശുപാര്‍ശകള്‍ (5ജി സ്‌പെക്ട്രം വിലനിര്‍ണ്ണയം) പുറത്തുവരുമെന്ന് ഒരു മുതിര്‍ന്ന ട്രായ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ട്രായ്, വിലനിര്‍ണ്ണയം, ക്വാണ്ടം, മറ്റ് വ്യവസ്ഥകള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ബാന്‍ഡുകളിലുടനീളം സ്‌പെക്ട്രം ലേലം ചെയ്യുന്നതിനുള്ള രീതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വിശദമായ കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കിയിരുന്നു.
5ജി സ്പെക്ട്രത്തിന്റെ മൂല്യനിര്‍ണ്ണയം, കരുതല്‍ വില, സ്പെക്ട്രത്തിന്റെ അളവ്, ബ്ലോക്കിന്റെ വലുപ്പം, ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതാ വ്യവസ്ഥകള്‍, റോള്‍ഔട്ട് എന്നിവ പോലുള്ള നിര്‍ണായക വശങ്ങളെ ഉള്‍ക്കൊള്ളുന്ന 207 പേജുകളുള്ള ട്രായിയുടെ സമഗ്രമായ കണ്‍സള്‍ട്ടേഷന്‍ പേപ്പറായിരുന്നു ഇത്.
24.25 - 28.5 ജിഎച്ച്ഇസഡ് മില്ലിമീറ്റര്‍ ബാന്‍ഡ് അടിസ്ഥാനമാക്കി 526-698 എംഎച്ച്ഇസഡില്‍ പ്രവര്‍ത്തിക്കുന്ന ഫ്രീക്വന്‍സിയും 700, 800, 900, 1800, 2100, 2300, 2500, 3300-3670 എംഎച്ച്ഇസഡിലുള്ള മറ്റ് പുതിയ ഫ്രീക്വന്‍സികളും 5ജി സ്്‌പെക്ട്രത്തില്‍ പ്രവര്‍ത്തിക്കും.
രാജ്യം മെഗാ ലേലത്തിന് തയ്യാറെടുക്കുമ്പോള്‍, സ്പെക്ട്രം വില കുറയ്ക്കുന്നതിന് ടെലികോം സേവന ദാതാക്കള്‍ക്ക് എതിര്‍പ്പുണ്ടായേക്കും.
ഡല്‍ഹി, മുംബൈ, ജാംനഗര്‍, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, ലഖ്നൗ, ഗുരുഗ്രാം, ഗാന്ധിനഗര്‍, ചണ്ഡീഗഡ്, പൂനെ, വാരണാസി എന്നിവിടങ്ങളില്‍ നഗരങ്ങളിലും അര്‍ദ്ധ നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ടെലികോം കമ്പനികള്‍ 5ജി ട്രയല്‍ നടത്തുന്നുണ്ട്.