image

2 April 2022 5:04 AM GMT

Technology

റഷ്യ-യുക്രൈന്‍ സംഘര്‍ഷം ചിപ്പ് വിതരണത്തെ ബാധിക്കും: ഐടി സഹമന്ത്രി

MyFin Desk

റഷ്യ-യുക്രൈന്‍ സംഘര്‍ഷം ചിപ്പ് വിതരണത്തെ ബാധിക്കും: ഐടി സഹമന്ത്രി
X

Summary

ഡെല്‍ഹി: റക്ഷ്യ-യുക്രൈന്‍ സംഘര്‍ഷം ലോകത്തിലെ അര്‍ദ്ധചാലക വ്യവസായത്തിന്റെ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ചിപ്പ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നിയോണ്‍, ഹെക്‌സാഫ്‌ലൂറോബുട്ടാഡീന്‍ എന്നീ വാതകങ്ങളുടെ വിതരണത്തിലുണ്ടായ പ്രയാസമാണ് ചിപ്പ് ക്ഷാമത്തിന്റെ പ്രധാന കാരണമെന്നും ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈ രണ്ട് വാതകങ്ങളുടെയും പ്രധാന ഉറവിടം റക്ഷ്യയും യുക്രൈനുമാണ്. 'റക്ഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അര്‍ദ്ധചാലക ചിപ്പുകളുടെ ഉല്‍പ്പാദനത്തെയും ഇതുവഴി വാഹന വ്യവസായത്തെയും പ്രതികൂലമായി ബാധിക്കുമോ'എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. […]


ഡെല്‍ഹി: റക്ഷ്യ-യുക്രൈന്‍ സംഘര്‍ഷം ലോകത്തിലെ അര്‍ദ്ധചാലക വ്യവസായത്തിന്റെ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ചിപ്പ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നിയോണ്‍, ഹെക്‌സാഫ്‌ലൂറോബുട്ടാഡീന്‍ എന്നീ വാതകങ്ങളുടെ വിതരണത്തിലുണ്ടായ പ്രയാസമാണ് ചിപ്പ് ക്ഷാമത്തിന്റെ പ്രധാന കാരണമെന്നും ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈ രണ്ട് വാതകങ്ങളുടെയും പ്രധാന ഉറവിടം റക്ഷ്യയും യുക്രൈനുമാണ്.
'റക്ഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അര്‍ദ്ധചാലക ചിപ്പുകളുടെ ഉല്‍പ്പാദനത്തെയും ഇതുവഴി വാഹന വ്യവസായത്തെയും പ്രതികൂലമായി ബാധിക്കുമോ'എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ലോകമെമ്പാടുമുള്ള നിരവധി വ്യവസായങ്ങളെ ഇതിനോടകം തന്നെ ചിപ്പ് ക്ഷാമം ബാധിച്ചു. വാഹന, ഇലക്ട്രോണിക്‌സ് വ്യവസായ മേഖലയെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. കോവിഡിനും ലോക്ഡൗണിനും ശേഷമാണ് അര്‍ദ്ധചാലകങ്ങളുടെ ക്ഷാമം ഉയര്‍ന്നു വന്നത്.
ഗവണ്‍മെന്റിന്റെ 76,000 കോടി രൂപയുടെ അര്‍ദ്ധചാലക പരിപാടി രാജ്യത്ത് ചിപ്പുകളുടെ വികസനത്തിലും ഡിസ്‌പ്ലേ നിര്‍മ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും, അതുകൊണ്ടുതന്നെ മൊത്തത്തിലുള്ള അര്‍ദ്ധചാലക ശൃംഖല ശക്തിപ്പെടുത്തുന്നതിലും ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അര്‍ദ്ധചാലകങ്ങള്‍, ഡിസ്‌പ്ലേ നിര്‍മ്മാണം, ഡിസൈന്‍ ഇക്കോസിസ്റ്റം എന്നിവയില്‍ നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും ആഗോള ഇലക്ട്രോണിക്‌സ് ശൃംഖലയില്‍ ഇന്ത്യയുടെ വളരുന്ന സാന്നിധ്യം ഉയര്‍ത്താനും ഇതവഴി ലക്ഷ്യമിടുന്നുണ്ട്.