2 April 2022 3:49 AM GMT
Summary
ഡെല്‍ഹി: ബൈക്ക് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പനയില്‍ 2.45 ശതമാനം വര്‍ധന രേഖപ്പെടുത്തി. മാര്‍ച്ചില്‍ വില്‍പ്പന 67,677 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 66,058 യൂണിറ്റ് വില്‍പ്പന നടത്തിയതായി കമ്പനി പറഞ്ഞു. കഴിഞ്ഞ മാസത്തെ ആഭ്യന്തര വില്‍പ്പന 58,477 യൂണിറ്റായിരുന്നു. ഇത് 2021 മാര്‍ച്ചിലെ 60,173 യൂണിറ്റിനെ അപേക്ഷിച്ച് 3 ശതമാനം കുറവാണ്. കഴിഞ്ഞ മാസം കയറ്റുമതി 56 ശതമാനം വര്‍ദ്ധിച്ച്് 9,200 എത്തിയിരുന്നു. മുന്‍ വര്‍ഷമിത് 5,885 യൂണിറ്റായിരുന്നു. വെല്ലുവിളികള്‍ നിറഞ്ഞ ഒരു സാമ്പത്തിക […]
ഡെല്‍ഹി: ബൈക്ക് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പനയില്‍ 2.45 ശതമാനം വര്‍ധന രേഖപ്പെടുത്തി. മാര്‍ച്ചില്‍ വില്‍പ്പന 67,677 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 66,058 യൂണിറ്റ് വില്‍പ്പന നടത്തിയതായി കമ്പനി പറഞ്ഞു.
കഴിഞ്ഞ മാസത്തെ ആഭ്യന്തര വില്‍പ്പന 58,477 യൂണിറ്റായിരുന്നു. ഇത് 2021 മാര്‍ച്ചിലെ 60,173 യൂണിറ്റിനെ അപേക്ഷിച്ച് 3 ശതമാനം കുറവാണ്. കഴിഞ്ഞ മാസം കയറ്റുമതി 56 ശതമാനം വര്‍ദ്ധിച്ച്് 9,200 എത്തിയിരുന്നു. മുന്‍ വര്‍ഷമിത് 5,885 യൂണിറ്റായിരുന്നു.
വെല്ലുവിളികള്‍ നിറഞ്ഞ ഒരു സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍, റോയല്‍ എന്‍ഫീല്‍ഡ് ഇതിനെ അതിജീവിക്കുന്നതില്‍ ആത്മവിശ്വാസത്തിലാണെന്നും, ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ഉപഭോക്ത ബ്രാന്‍ഡായി വളരാനുള്ള തയ്യാറെടുപ്പിലാണെന്നും കമ്പനി അറിയിച്ചു.