image

2 April 2022 3:37 AM GMT

Oil and Gas

റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരും: നിര്‍മ്മല സീതാരാമന്‍

MyFin Desk

റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരും: നിര്‍മ്മല സീതാരാമന്‍
X

Summary

ഡെല്‍ഹി: റഷ്യയില്‍ നിന്നും കുറഞ്ഞ വിലക്ക് ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. നിലവില്‍ ഇന്ത്യയ്ക്കുമേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ലോക രാജ്യങ്ങള്‍ ചെലുത്തുന്നത്. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യക്കതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ചിരിക്കുകയാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍. രാജ്യ താല്‍പ്പര്യം മുന്‍ നിര്‍ത്തിയാണ് റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നതെന്നും ഇത് തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. യുദ്ധത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ ഓയില്‍ വാങ്ങാത്തതിനാല്‍, ഇന്ത്യയ്ക്ക് അധികമായി വാങ്ങാന്‍ […]


ഡെല്‍ഹി: റഷ്യയില്‍ നിന്നും കുറഞ്ഞ വിലക്ക് ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. നിലവില്‍ ഇന്ത്യയ്ക്കുമേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ലോക രാജ്യങ്ങള്‍ ചെലുത്തുന്നത്. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യക്കതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ചിരിക്കുകയാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍.
രാജ്യ താല്‍പ്പര്യം മുന്‍ നിര്‍ത്തിയാണ് റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നതെന്നും ഇത് തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
യുദ്ധത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ ഓയില്‍ വാങ്ങാത്തതിനാല്‍, ഇന്ത്യയ്ക്ക് അധികമായി വാങ്ങാന്‍ അവസരം ലഭിക്കുന്നുണ്ട്. ഇതോടെ ഇന്ത്യന്‍ റിഫൈനറികള്‍ വാങ്ങുന്ന ബാരലുകള്‍ ഇരട്ടിയായിട്ടുണ്ട്.
അടുത്ത മൂന്നോ, നാലോ മാസത്തെ ഓയില്‍ വിതരണത്തിനുള്ള കരാരില്‍ ഇന്ത്യയും റഷ്യയും ഒപ്പുവച്ചതായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
യുദ്ധത്തിന് മുന്‍പുള്ള വിലയില്‍, ബാരലിന് 35 ഡോളര്‍ വരെ വിലകുറവില്‍ ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ നല്‍കാമെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ധന സുരക്ഷയാണ് മുഖ്യ ലക്ഷ്യമെന്നും വിലകുറവില്‍ ലഭിക്കുമ്പോള്‍ എന്തിന് നിരസിക്കണമെന്നുമാണ് കേന്ദ്രമന്ത്രി ഉന്നയിക്കുന്ന ചോദ്യം. സ്വഫ്റ്റ് പോലുള്ള ഏകീകൃത സംവിധാനമാണ് പേയ്‌മെന്റില്‍ നല്ലതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിന്റെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശം.
അമേരിക്കയില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിട്ടും ഇന്ത്യ ചേരചേരാനയത്തിന്റെ തുടര്‍ച്ചയെന്നോളം റഷ്യയെ കുറ്റപ്പെടുത്തുന്നതില്‍ നിന്നും അകന്നു നില്‍ക്കുകയാണ്.
നിലവില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഉപയോഗത്തിന്റെ 85 ശതമാനവും ഇറക്കുമതിയാണ്. റഷ്യയില്‍ നിന്നുള്ള ലഭ്യത ഉറപ്പാകുന്നതോടെ വിലവര്‍ധനവ് നിയന്ത്രണത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ വിലയിരുത്തല്‍ പ്രകാരം റഷ്യന്‍ കറന്‍സിയായ റൂബിളിലായിരിക്കും തുടര്‍ന്നുള്ള ഇടപാടുകളെന്നാണ് കരുതുന്നത്.