2 April 2022 1:14 AM GMT
Summary
ഡെല്‍ഹി : കോവാക്‌സീന്‍ ഉത്പദനം കുറയ്ക്കുന്നുവെന്ന് അറിയിച്ച് ഭാരത് ബയോടെക്ക്. സംഭരണ ഏജന്‍സികളുമായി ബന്ധപ്പെട്ട ബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനു പുറമേ വരും മാസങ്ങളില്‍ വാക്‌സിന്റെ ഡിമാന്‍ഡ് കുറയുമെന്ന് മുന്‍കൂട്ടി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. അടുത്തിടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ് എമര്‍ജന്‍സി യൂസ് ലിസ്റ്റിംഗ് പരിശോധനയ്ക്ക് പിന്നാലെ ആഗോളതലത്തില്‍ വാക്‌സിന്‍ വിതരണം ഉറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ എടുക്കുകയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. വാക്‌സീന്‍ ഉത്പാദനത്തിന് വേണ്ട സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, […]
ഡെല്‍ഹി : കോവാക്‌സീന്‍ ഉത്പദനം കുറയ്ക്കുന്നുവെന്ന് അറിയിച്ച് ഭാരത് ബയോടെക്ക്. സംഭരണ ഏജന്‍സികളുമായി ബന്ധപ്പെട്ട ബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനു പുറമേ വരും മാസങ്ങളില്‍ വാക്‌സിന്റെ ഡിമാന്‍ഡ് കുറയുമെന്ന് മുന്‍കൂട്ടി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
അടുത്തിടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ് എമര്‍ജന്‍സി യൂസ് ലിസ്റ്റിംഗ് പരിശോധനയ്ക്ക് പിന്നാലെ ആഗോളതലത്തില്‍ വാക്‌സിന്‍ വിതരണം ഉറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ എടുക്കുകയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. വാക്‌സീന്‍ ഉത്പാദനത്തിന് വേണ്ട സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നിവയിലാണ് കമ്പനി ഇപ്പോള്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.