image

31 March 2022 8:42 AM GMT

Steel

വില വര്‍ധന ഡിമാന്‍ഡിനെ ബാധിക്കും: സ്റ്റീല്‍ മിന്റ്

MyFin Desk

വില വര്‍ധന  ഡിമാന്‍ഡിനെ ബാധിക്കും: സ്റ്റീല്‍ മിന്റ്
X

Summary

ഡെല്‍ഹി : ഇന്ധനം, സ്റ്റീല്‍ എന്നിവയുടെ വില വര്‍ധന  രാജ്യത്തെ സ്റ്റീല്‍ ഡിമാന്‍ഡിനെ ബാധിക്കുമെന്ന് സ്റ്റീല്‍ മിന്റ് ഇന്ത്യ കണ്‍സള്‍ട്ടന്‍സിയുടെ റിപ്പോര്‍ട്ട്. രാജ്യത്ത് സ്റ്റീല്‍ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ്. ഹോട്ട്-റോള്‍ഡ് കോയിലിന് (എച്ച്ആര്‍സി) ഒരു ടണ്ണിന് 76,000-77,000 രൂപ വിലവരുമ്പോള്‍, കോള്‍ഡ്-റോള്‍ഡ് കോയിലിന് (സിആര്‍സി) ടണ്ണിന് 85,000-86,000 രൂപ വരെയാണ് വില. റീബാറിന്റെ വില ടണ്ണിന് 72,000-73,000 രൂപയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏതാനും ദിവസം മുന്‍പ് സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 80 പൈസ […]


ഡെല്‍ഹി : ഇന്ധനം, സ്റ്റീല്‍ എന്നിവയുടെ വില വര്‍ധന രാജ്യത്തെ സ്റ്റീല്‍ ഡിമാന്‍ഡിനെ ബാധിക്കുമെന്ന് സ്റ്റീല്‍ മിന്റ് ഇന്ത്യ കണ്‍സള്‍ട്ടന്‍സിയുടെ റിപ്പോര്‍ട്ട്. രാജ്യത്ത് സ്റ്റീല്‍ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ്. ഹോട്ട്-റോള്‍ഡ് കോയിലിന് (എച്ച്ആര്‍സി) ഒരു ടണ്ണിന് 76,000-77,000 രൂപ വിലവരുമ്പോള്‍, കോള്‍ഡ്-റോള്‍ഡ് കോയിലിന് (സിആര്‍സി) ടണ്ണിന് 85,000-86,000 രൂപ വരെയാണ് വില.
റീബാറിന്റെ വില ടണ്ണിന് 72,000-73,000 രൂപയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏതാനും ദിവസം മുന്‍പ് സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 80 പൈസ വീതം വര്‍ധിപ്പിച്ചിരുന്നു. 10 ദിവസത്തിനിടെ 9-ാമത്തെ വര്‍ധനവാണിത്. ഇതോടെ ആകെ വര്‍ധനവ് ലിറ്ററിന് 6.40 രൂപയായി.