image

31 March 2022 7:23 AM GMT

Policy

മലിനീകരണ തോത് കുറയ്ക്കാനൊരുങ്ങി ജെഎല്‍ആര്‍

PTI

മലിനീകരണ തോത് കുറയ്ക്കാനൊരുങ്ങി ജെഎല്‍ആര്‍
X

Summary

ഡെല്‍ഹി: 2030 ഓടെ ഹരിതഗൃഹവാതക പുറന്തള്ളല്‍ 46 ശതമാനം കുറയ്ക്കാന്‍ തയ്യാറെടുക്കുന്നതായി ജാഗ്വര്‍ ലാന്‍ഡ് ലോവര്‍ (ജെഎല്‍ആര്‍). ടാറ്റാ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്‍ഡോവര്‍ അതിന്റെ മൂല്യ ശൃംഖലയിലുടനീളം ശരാശരി വാഹന മലിനീകരണം 54 ശതമാനം കുറയ്ക്കും. വാഹനങ്ങളുടെ ഉപയോഗ ഘട്ടത്തിലുടനീളം 60 കുറവ് വരുത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പാരീസ് ഉടമ്പടിക്ക് അനുസൃതമായി 1.5 ഡിഗ്രി സെല്‍ഷ്യസ് വാതക വിസര്‍ജ്ജനം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടപ്പിലാക്കുന്ന പാതയിലാണ് കമ്പനി. ജെഎല്‍ആര്‍ അതിന്റെ നേരിട്ടുള്ള ഹരിതഗൃഹ വാതക ഉദ്വമനം വാഹന നിര്‍മ്മാണത്തിലും, […]


ഡെല്‍ഹി: 2030 ഓടെ ഹരിതഗൃഹവാതക പുറന്തള്ളല്‍ 46 ശതമാനം കുറയ്ക്കാന്‍ തയ്യാറെടുക്കുന്നതായി ജാഗ്വര്‍ ലാന്‍ഡ് ലോവര്‍ (ജെഎല്‍ആര്‍). ടാറ്റാ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്‍ഡോവര്‍ അതിന്റെ മൂല്യ ശൃംഖലയിലുടനീളം ശരാശരി വാഹന മലിനീകരണം 54 ശതമാനം കുറയ്ക്കും. വാഹനങ്ങളുടെ ഉപയോഗ ഘട്ടത്തിലുടനീളം 60 കുറവ് വരുത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പാരീസ് ഉടമ്പടിക്ക് അനുസൃതമായി 1.5 ഡിഗ്രി സെല്‍ഷ്യസ് വാതക വിസര്‍ജ്ജനം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടപ്പിലാക്കുന്ന പാതയിലാണ് കമ്പനി. ജെഎല്‍ആര്‍ അതിന്റെ നേരിട്ടുള്ള ഹരിതഗൃഹ വാതക ഉദ്വമനം വാഹന നിര്‍മ്മാണത്തിലും, പ്രവര്‍ത്തനങ്ങളിലും, 2019 ലെ അടിസ്ഥാന മൂല്യവുമായി താരതമ്യപ്പെടുത്തി, കേവല മൂല്യത്തില്‍ 46 ശതമാനം കുറയ്ക്കും.

യുകെ ആസ്ഥാനമായുള്ള കമ്പനി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 127 രാജ്യങ്ങളിലായി 4,39,588 വാഹനങ്ങളാണ് വിറ്റത്.