image

31 March 2022 1:47 AM GMT

Power

പുനരുപയോഗ ഊർജ്ജ പദ്ധതികൾക്കായി എൻടിപിസിയും, ഡിവിസിയും

PTI

പുനരുപയോഗ ഊർജ്ജ പദ്ധതികൾക്കായി എൻടിപിസിയും, ഡിവിസിയും
X

Summary

കൊൽക്കത്ത: എൻടിപിസിയുടെ പൂർണ ഉടമസ്ഥതയിലുള്ള എൻടിപിസി റിന്യൂവബിൾ എനർജി പുനരുപയോഗ ഊർജ്ജ പ്രോജക്ടുകൾക്കായി സംയുക്ത സംരംഭ കരാർ ഒപ്പിട്ടതായി ദാമോദർ വാലി കോർപ്പറേഷൻ (ഡിവിസി) അറിയിച്ചു. റിന്യൂവബിൾ എനർജി പാർക്കുകളുടെ നിർമ്മാണത്തിനും, അൾട്രാ മെഗാ റിന്യൂവബിൾ എനർജി പവർ പാർക്ക് സ്‌കീമിനും, സിപിഎസ്‌യു സ്‌കീമിനും കീഴിലുള്ള പദ്ധതികൾ ഉൾപ്പെടെയുള്ളവ നടപ്പാക്കുന്നതിനുമായി ഡിവിസി കമ്പനി 49 ശതമാനവും, എൻടിപിസി റിന്യൂവബിൾ 51 ശതമാനം ഓഹരികളുമായി സംയുക്ത സംരംഭം രൂപീകരിക്കും കൂടുതൽ വിവരങ്ങളൊന്നും ദാമോദർ വാലി കോർപ്പറേഷൻ നൽകിയിട്ടില്ല. ജിഗാ വാട്ട് […]


കൊൽക്കത്ത: എൻടിപിസിയുടെ പൂർണ ഉടമസ്ഥതയിലുള്ള എൻടിപിസി റിന്യൂവബിൾ എനർജി പുനരുപയോഗ ഊർജ്ജ പ്രോജക്ടുകൾക്കായി സംയുക്ത സംരംഭ കരാർ ഒപ്പിട്ടതായി ദാമോദർ വാലി കോർപ്പറേഷൻ (ഡിവിസി) അറിയിച്ചു.

റിന്യൂവബിൾ എനർജി പാർക്കുകളുടെ നിർമ്മാണത്തിനും, അൾട്രാ മെഗാ റിന്യൂവബിൾ എനർജി പവർ പാർക്ക് സ്‌കീമിനും, സിപിഎസ്‌യു സ്‌കീമിനും കീഴിലുള്ള പദ്ധതികൾ ഉൾപ്പെടെയുള്ളവ നടപ്പാക്കുന്നതിനുമായി ഡിവിസി കമ്പനി 49 ശതമാനവും, എൻടിപിസി റിന്യൂവബിൾ 51 ശതമാനം ഓഹരികളുമായി സംയുക്ത സംരംഭം രൂപീകരിക്കും

കൂടുതൽ വിവരങ്ങളൊന്നും ദാമോദർ വാലി കോർപ്പറേഷൻ നൽകിയിട്ടില്ല. ജിഗാ വാട്ട് സൈസ് പദ്ധതികളായിരിക്കും ഈ പങ്കാളിത്തം വഴി നടപ്പിലാക്കുകയെന്ന് അധികൃതർ അറിയിച്ചു. ദാമോദർ വാലി കോർപ്പറേഷന്റെ കീഴിൽ ലഭ്യമായ 2000 മെഗാവാട്ടിന്റെ സൗരോർജ്ജം ഉപയോഗപ്പെടുത്തുന്നതിനായി സർക്കാർ ഉടമസ്ഥതയിൽ തന്നെയുള്ള എസ്ജെവിഎൻ കമ്പനിയുമായി ഡിവിസി ഒപ്പുവച്ച ധാരണാപത്രം ഈ പദ്ധതിയുടെ ഭാഗമായിട്ടില്ല.