image

30 March 2022 2:10 AM GMT

Banking

ഭവന നിർമ്മാണ ചെലവ് വർദ്ധിക്കും : കോളിയേർസ് ഇന്ത്യ

MyFin Desk

ഭവന നിർമ്മാണ ചെലവ് വർദ്ധിക്കും : കോളിയേർസ് ഇന്ത്യ
X

Summary

ഡെൽഹി: കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വീട് നിർമ്മാണ മേഖലയിലെ ശരാശരി ചെലവ് 10-12% വർധിച്ചതായി പ്രോപ്പർട്ടി കൺസൾട്ടന്റായ കോളിയേഴ്സ് ഇന്ത്യ. അസംസ്കൃത വസ്തുക്കളായ സിമന്റ്, സ്റ്റീൽ വിലയിലെ വർധനവ് കാരണം നിർമ്മാണ മേഖലയിൽ ഡിസംബറോടെ 8-9% വർധനവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. "കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഭവന നിർമ്മാതാക്കളുടെ ശരാശരി നിർമ്മാണച്ചെലവ് 10-12 ശതമാനം ഉയർന്നു. ഉയർന്ന  ചെലവ് വിതരണ രം​ഗത്ത് പ്രതിസന്ധിയുണ്ടാക്കി . 2022 മാർച്ചിലെ കണക്കനുസരിച്ച് സിമന്റ്, സ്റ്റീൽ തുടങ്ങിയ  വസ്തുക്കളുടെ വില പ്രതിവർഷം 20 ശതമാനത്തിലധികം ഉയർന്നു. മൊത്തം […]


ഡെൽഹി: കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വീട് നിർമ്മാണ മേഖലയിലെ ശരാശരി ചെലവ് 10-12% വർധിച്ചതായി പ്രോപ്പർട്ടി കൺസൾട്ടന്റായ കോളിയേഴ്സ് ഇന്ത്യ. അസംസ്കൃത വസ്തുക്കളായ സിമന്റ്, സ്റ്റീൽ വിലയിലെ വർധനവ് കാരണം നിർമ്മാണ മേഖലയിൽ ഡിസംബറോടെ 8-9% വർധനവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
"കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഭവന നിർമ്മാതാക്കളുടെ ശരാശരി നിർമ്മാണച്ചെലവ് 10-12 ശതമാനം ഉയർന്നു. ഉയർന്ന ചെലവ് വിതരണ രം​ഗത്ത് പ്രതിസന്ധിയുണ്ടാക്കി . 2022 മാർച്ചിലെ കണക്കനുസരിച്ച് സിമന്റ്, സ്റ്റീൽ തുടങ്ങിയ വസ്തുക്കളുടെ വില പ്രതിവർഷം 20 ശതമാനത്തിലധികം ഉയർന്നു. മൊത്തം നിർമ്മാണച്ചെലവിൽ ഒരു പ്രധാന പങ്ക് ഇവയുടെ വിലവർധനവാണ്". കോളിയേഴ്സ് പ്രസ്താവനയിൽ പറഞ്ഞു.
മഹാമാരിക്ക് ശേഷം വിപണി തിരിച്ചു കയറുന്നതിനാൽ, വില വർദ്ധനവിനെ കുറിച്ച് നിർമ്മാതാക്കൾ ജാഗ്രത പുലർത്തുന്നുണ്ടെന്ന് കോളിയേഴ്സ് പറഞ്ഞു. വർദ്ധിച്ചുവരുന്ന ചെലവ് നിയന്ത്രിക്കാൻ അവർ വിലനിർണ്ണയം നടത്താൻ തുടങ്ങിയിട്ടുണ്ടെന്ന് കോളിയേഴ്സ് ഇന്ത്യ കൂട്ടിച്ചേർത്തു.
"നിർമ്മാണ മേഖലയിലെ ചെലവിന്റെ ഏകദേശം 2/3 ഭാഗം നിർമ്മാണ വസ്തുക്കളുടെ ചെലവായതിനാൽ അസംസ‍്കൃത വസ്തുക്കളുടെ വില വർദ്ധനവ് നിർമ്മാണച്ചെലവിനെ ബാധിക്കും. നിർമ്മാതാക്കൾ വില വർദ്ധിപ്പിക്കാൻ നിർബന്ധിതരാകും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡെവലപ്പർമാർ നേർത്ത മാർജിനുകളിലാണ് പ്രവർത്തിക്കുന്നത്. മൊത്തവില പണപ്പെരുപ്പവും (ഡബ്ല്യുപിഐ) മെറ്റീരിയൽ ചെലവും, രണ്ടക്ക വർദ്ധനവ് കാണിക്കുമ്പോൾ, 2022 ഡിസംബറോടെ നിർമ്മാണച്ചെലവ് 8-9 ശതമാനം വരെ ഉയരും." കോളിയേഴ്‌സ് ഇന്ത്യ സിഇഒ രമേഷ് നായർ പറഞ്ഞു.
റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ നിർമ്മാണത്തിന്റെ ശരാശരി ചെലവ് ഒരു വർഷം മുമ്പ് ഒരു ചതുരശ്ര അടിക്ക് 2,060 രൂപയായിരുന്നത് 2022 മാർച്ചിൽ 2,300 രൂപയായി ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു.