Summary
ഡെല്‍ഹി: നവി മുംബൈയിലെ ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് പ്രൊജക്ടിനായി പണം ലഭ്യമാക്കാന്‍ അദാനി ഗ്രൂപ്പ് വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ധാരണയിലെത്തി (financial closure). ഏതാണ്ട് 12,770 കോടി രൂപ വായ്പയായി കമ്പനി സമാഹരിക്കും. എസ്ബിഐയാണ് ഇതിന്റെ 'അണ്ടർ റൈറ്റർ'. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ജിവികെ ഗ്രൂപ്പില്‍ നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളവും, നവി മുംബൈ വിമാനത്താവള പദ്ധതിയും അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. അദാനി എന്റര്‍പ്രൈസസിന്റെ (എഇഎല്‍) ഉപസ്ഥാപനമായ നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ (എന്‍എംഐഎഎല്‍) കീഴിലുള്ളതാണ് നവി […]
ഡെല്‍ഹി: നവി മുംബൈയിലെ ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് പ്രൊജക്ടിനായി പണം ലഭ്യമാക്കാന്‍ അദാനി ഗ്രൂപ്പ് വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ധാരണയിലെത്തി (financial closure). ഏതാണ്ട് 12,770 കോടി രൂപ വായ്പയായി കമ്പനി സമാഹരിക്കും. എസ്ബിഐയാണ് ഇതിന്റെ 'അണ്ടർ റൈറ്റർ'.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ജിവികെ ഗ്രൂപ്പില്‍ നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളവും, നവി മുംബൈ വിമാനത്താവള പദ്ധതിയും അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. അദാനി എന്റര്‍പ്രൈസസിന്റെ (എഇഎല്‍) ഉപസ്ഥാപനമായ നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ (എന്‍എംഐഎഎല്‍) കീഴിലുള്ളതാണ് നവി മുംബൈയിലെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രോജക്റ്റ്.