28 March 2022 5:19 AM GMT
Summary
കൊച്ചി: വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ലിന്‍വേയ്സ് നേതൃനിരയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അറ്റ്ലാസിയനില്‍ നിന്നുള്ള രഞ്ജിത്ത് ചാസിനെ ചീഫ് ടെക്നോളജി ഓഫീസറായും ഗൂഗിള്‍, ഫെയ്സ്ബുക്ക് മുന്‍ ഡയറക്ടര്‍ ഡോ.മനോജ് വര്‍ഗീസിനെ സ്ട്രാറ്റജിക് അഡ്വൈസറായും നിയമിച്ചു. ഈ റിക്രൂട്ട്മെന്‍റിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലപ്രദവും കാര്യക്ഷമവുമായ വിദ്യാഭ്യാസം പഠനകാലം മുഴുവന്‍ സാധ്യമാക്കാനാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) കീഴിലുള്ള കമ്പനി ലക്ഷ്യമിടുന്നത്. 250ലധികം ഉപഭോക്താക്കളുള്ള കമ്പനി പഠനം ത്വരിതപ്പെടുത്തുന്നതിനും സര്‍വകലാശാലകള്‍, സ്വയംഭരണ കേന്ദ്രങ്ങള്‍, കോളേജുകള്‍, ഫിനിഷിംഗ് സ്കൂളുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അക്കാദമിക് […]
കൊച്ചി: വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ലിന്‍വേയ്സ് നേതൃനിരയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അറ്റ്ലാസിയനില്‍ നിന്നുള്ള രഞ്ജിത്ത് ചാസിനെ ചീഫ് ടെക്നോളജി ഓഫീസറായും ഗൂഗിള്‍, ഫെയ്സ്ബുക്ക് മുന്‍ ഡയറക്ടര്‍ ഡോ.മനോജ് വര്‍ഗീസിനെ സ്ട്രാറ്റജിക് അഡ്വൈസറായും നിയമിച്ചു.
ഈ റിക്രൂട്ട്മെന്‍റിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലപ്രദവും കാര്യക്ഷമവുമായ വിദ്യാഭ്യാസം പഠനകാലം മുഴുവന്‍ സാധ്യമാക്കാനാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) കീഴിലുള്ള കമ്പനി ലക്ഷ്യമിടുന്നത്.
250ലധികം ഉപഭോക്താക്കളുള്ള കമ്പനി പഠനം ത്വരിതപ്പെടുത്തുന്നതിനും സര്‍വകലാശാലകള്‍, സ്വയംഭരണ കേന്ദ്രങ്ങള്‍, കോളേജുകള്‍, ഫിനിഷിംഗ് സ്കൂളുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അക്കാദമിക് മാനേജ്മെന്‍റ് ഉറപ്പാക്കുന്നതിനും ഉയര്‍ന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് അധ്യയനം ശാക്തീകരിക്കാനുമുള്ള ഫലപ്രദമായ ശ്രമം നടത്തുമെന്ന് ലിന്‍വേയ്സ് സ്ഥാപകനും സിഇഒയുമായ ബാസ്റ്റിന്‍ തോമസ് പറഞ്ഞു.
2020 ലെ പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ അക്കാദമിക് സ്ഥാപനങ്ങളെ സഹായിക്കുന്നതിനായുള്ള ഒബിഇ (ഫലം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം) ചട്ടക്കൂട് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സ്ഥാപനങ്ങളിലൊന്നാണ് ലിന്‍വേയ്സ്.
രഞ്ജിത്ത് ചാസിന് നിരവധി കമ്പനികളില്‍ നിന്നും സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുമുള്ള വിപുലമായ അനുഭവസമ്പത്തുണ്ട്. ഡോ.മനോജ് വര്‍ഗീസ് ലണ്ടന്‍ ബിസിനസ് സ്കൂളില്‍ നിന്ന് ബിരുദം നേടിയിട്ടുള്ളയാളാണ്. ഗൂഗിള്‍ ഏഷ്യാ പസഫിക്കിലും ഫേസ്ബുക്ക് ഇന്ത്യയിലും ജോലി ചെയ്തിട്ടുമുണ്ട്.
സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2006 ല്‍ സ്ഥാപിതമായ കേരള സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയാണ് കെഎസ് യുഎം.