28 March 2022 3:22 AM GMT
Technology
ബെജൂസ് ആപ്പും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റും ദോഹയില്‍ പുതിയ എഡ്‌ടെക്ക് ബിസിനസ് തുടങ്ങുന്നു
Myfin Editor
Summary
ഡെല്‍ഹി: ദോഹയില്‍ പുതിയ എഡ്‌ടെക്ക് ബിസിനസ് ആന്‍ഡ് റിസര്‍ച്ച് ഡെവലപ്‌മെന്റ് സെന്റര്‍ സ്ഥാപിക്കാന്‍ കൈകോര്‍ത്ത് ബെജൂസ് ആപ്പും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റും. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നീ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടാനുസൃതമുള്ള പഠന പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഗവേഷണത്തിനും നവീകരണത്തിനും ഇത് സാധ്യത നല്‍കുന്നു. 'മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ബൈജുവിന്റെ വ്യക്തിഗതവും നൂതനവുമായ പഠന ഓഫറുകള്‍ അവതരിപ്പിക്കുകയും ദോഹയില്‍ ഒരു ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുകയും ചെയ്യും," ബൈജൂസ് ആപ്പ് അറിയിച്ചു. ബൈജൂസിന്റെ പൂര്‍ണ […]
ഡെല്‍ഹി: ദോഹയില്‍ പുതിയ എഡ്‌ടെക്ക് ബിസിനസ് ആന്‍ഡ് റിസര്‍ച്ച് ഡെവലപ്‌മെന്റ് സെന്റര്‍ സ്ഥാപിക്കാന്‍ കൈകോര്‍ത്ത് ബെജൂസ് ആപ്പും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റും. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നീ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടാനുസൃതമുള്ള പഠന പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഗവേഷണത്തിനും നവീകരണത്തിനും ഇത് സാധ്യത നല്‍കുന്നു.
'മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ബൈജുവിന്റെ വ്യക്തിഗതവും നൂതനവുമായ പഠന ഓഫറുകള്‍ അവതരിപ്പിക്കുകയും ദോഹയില്‍ ഒരു ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുകയും ചെയ്യും," ബൈജൂസ് ആപ്പ് അറിയിച്ചു.
ബൈജൂസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഖത്തറിലെ പുതിയ സ്ഥാപനം. വ്യക്തിഗത പഠന സൗകര്യങ്ങള്‍ കൂടാതെ, അറബി ഭാഷയില്‍ ഇഷ്ടാനുസൃത പഠന ഉള്ളടക്കവും ഉത്പന്നങ്ങളും സൃഷ്ടിക്കുന്നതിനായി ഖത്തറില്‍ ഒരു പുതിയ ഗവേഷണ വികസന കേന്ദ്രവും സ്ഥാപിക്കും.
2019 മുതല്‍ ബൈജൂസ് ആപ്പിന്റെ പ്രധാന നിക്ഷേപകരാണ് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി. കൂടാതെ ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാര്‍ട്ടപ്പിലേക്കും എഡ്ടെക് മേഖലയിലെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായുള്ള ബൈജൂസ് ആപ്പിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്ക് ഈ സഹകരണം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ബൈജൂസ് ആപ്പ് അറിയിച്ചു. 120 രാജ്യങ്ങളിലായി 150 ദശലക്ഷത്തോളം പഠിതാക്കളും ബൈജൂസിന്റെ ഗുണഭോക്താക്കളാണ്.
ആഗോളതലത്തില്‍ മുന്‍നിര ഇന്നൊവേറ്ററുകളില്‍ നിക്ഷേപം നടത്തുന്നതില്‍ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് മികച്ച ശ്രദ്ധ നല്‍കുന്നുണ്ടെന്നും സമൂഹത്തില്‍ നല്ല സ്വാധീനം ചെലുത്തുന്ന പുതിയ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കാന്‍ സഹായിക്കണമെന്നും ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി സിഇഒ മന്‍സൂര്‍ അല്‍ മഹ്‌മൂദ് പറഞ്ഞു. മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക പ്രദേശങ്ങളിലെ കുട്ടികളുടെ പഠനത്തില്‍ കാര്യമായ പങ്ക് വഹിക്കാന്‍ ഈ സഹകരണത്തിലൂടെ സാധിക്കുവെന്നതില്‍ അഭമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.