25 March 2022 4:17 AM GMT
Summary
മുംബൈ:പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതക്കളായ ഒകിനാവ ഓട്ടോടെക്കിന്റെ പുതിയ സ്‌കൂട്ടറായ ഓഖി-90യുടെ 50,000 യൂണിറ്റുകളുടെ വില്‍പ്പന നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി. അടുത്ത സാമ്പത്തിക വര്‍ഷം ഓഖി-90 യുടെ വിവിധ മോഡലുകളുടെ രണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പന നടത്തണമെന്നാണ് കമ്പനിയുടെ ലക്ഷ്യം. ഒറ്റ ചാര്‍ജിംഗില്‍ 160 കിലോമീറ്ററാണ് ഓഖി-90 സ്‌കൂട്ടറിലെ 72വോള്‍ട്ട് 50 എഎച്ച് ലിതിയം അയണ്‍ ബാറ്ററിയുടെ ശേഷി.മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെയാണ് വേഗത. സബ്‌സിഡിക്ക് ശേഷം 1.21 ലക്ഷം രൂപയാണ് സ്‌കൂട്ടറിന്റെ വില. […]
മുംബൈ:പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതക്കളായ ഒകിനാവ ഓട്ടോടെക്കിന്റെ പുതിയ സ്‌കൂട്ടറായ ഓഖി-90യുടെ 50,000 യൂണിറ്റുകളുടെ വില്‍പ്പന നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി. അടുത്ത സാമ്പത്തിക വര്‍ഷം ഓഖി-90 യുടെ വിവിധ മോഡലുകളുടെ രണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പന നടത്തണമെന്നാണ് കമ്പനിയുടെ ലക്ഷ്യം.
ഒറ്റ ചാര്‍ജിംഗില്‍ 160 കിലോമീറ്ററാണ് ഓഖി-90 സ്‌കൂട്ടറിലെ 72വോള്‍ട്ട് 50 എഎച്ച് ലിതിയം അയണ്‍ ബാറ്ററിയുടെ ശേഷി.മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെയാണ് വേഗത. സബ്‌സിഡിക്ക് ശേഷം 1.21 ലക്ഷം രൂപയാണ് സ്‌കൂട്ടറിന്റെ വില.
കൂടാതെ 16 ഇഞ്ച് അലുമിനിയം അലോയ് വീല്‍, 400 ലിറ്ററിന്റെ ബൂട്ട് ശേഷി, സിബിഎസ് ബ്രേക്കിംഗ് എന്നിവയുമുണ്ടെന്ന് ഓകിനാവ ഓട്ടോടെക്കിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ജിതേന്ദര്‍ ശര്‍മ പറഞ്ഞു.
ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി 2015 ലാണ് ആരംഭിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം യൂണിറ്റ് സ്‌കൂട്ടറുകള്‍ വിറ്റ് രാജ്യത്തെ രണ്ടാമത്തെ വലിയ ഇലക്ട്രോണിക് വാഹന നിര്‍മാതാക്കളായി കമ്പനി മാറി. 2017 ജനുവരിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം ആരംഭിച്ച ഒകിനാവ ഇതുവരെ 1.5 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായും ജിതേന്ദര്‍ ശര്‍മ പറഞ്ഞു.
ഇന്‍ ബില്‍റ്റ് നാവിഗേഷന്‍, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മൊബൈല്‍ ചാര്‍ജിംഗ് യുഎസ്ബി പോര്‍ട്ട്, ജിയോ ഫെന്‍സിങ്, സുരക്ഷിത പാര്‍ക്കിംഗ് തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് പുതിയ മോഡല്‍ സജ്ജീകരിച്ചിരിക്കുന്നത്.പ്രതിവര്‍ഷം 90,000 യൂണിറ്റ് ഉത്പാദനം നടത്താന്‍ ശേഷിയുള്ള പ്ലാന്റ് രാജസ്ഥാനിലെ ഭിവണ്ടിയിലാണ് കമ്പനി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഉടന്‍ തന്നെ മൂന്ന് ലക്ഷം യൂണിറ്റ് നിര്‍മാണം നടത്താന്‍ ശേഷിയുള്ള പ്ലാന്റ് കമ്മീഷന്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് കമ്പനി.