image

25 March 2022 4:13 AM GMT

Automobile

ഇന്ത്യയെ ഇലക്ട്രിക് വാഹനങ്ങളുടെ ഹബ്ബ് ആക്കും: ഒല

MyFin Desk

ഇന്ത്യയെ ഇലക്ട്രിക് വാഹനങ്ങളുടെ ഹബ്ബ് ആക്കും: ഒല
X

Summary

ഡെല്‍ഹി: ഇലക്ട്രിക്ക് വാഹനങ്ങളുടേയും സെല്‍ ടെക്‌നോളജിയുടേയും ആഗോള ഹബ്ബാക്കി ഇന്ത്യയെ മാറ്റുമെന്ന് ഒല സഹസ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍. നൂതന കെമിസ്ട്രി സെല്‍ ബാറ്ററി സംഭരണത്തിന്റെ നിര്‍മ്മാണത്തിനായി, സര്‍ക്കാറിന്റെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിലേക്ക് കമ്പനി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അഗള്‍വാളിന്റെ പരാമര്‍ശമുണ്ടായത്. പിഎല്‍ഐ സ്‌കീമിന് കീഴില്‍ യോഗ്യരായ ഒല ഇലക്ട്രിക്കിന്റയും മറ്റു മൂന്ന് കമ്പനികളുടെയും പേര് ഘനവ്യവസായ മന്ത്രാലയമാണ് നല്‍കിയത്. അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍ (എസിസി) ബാറ്ററിയുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള രാജ്യത്തിന്റെ 18,100 കോടി രൂപയുടെ […]


ഡെല്‍ഹി: ഇലക്ട്രിക്ക് വാഹനങ്ങളുടേയും സെല്‍ ടെക്‌നോളജിയുടേയും ആഗോള ഹബ്ബാക്കി ഇന്ത്യയെ മാറ്റുമെന്ന് ഒല സഹസ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍. നൂതന കെമിസ്ട്രി സെല്‍ ബാറ്ററി സംഭരണത്തിന്റെ നിര്‍മ്മാണത്തിനായി, സര്‍ക്കാറിന്റെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിലേക്ക് കമ്പനി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അഗള്‍വാളിന്റെ പരാമര്‍ശമുണ്ടായത്.

പിഎല്‍ഐ സ്‌കീമിന് കീഴില്‍ യോഗ്യരായ ഒല ഇലക്ട്രിക്കിന്റയും മറ്റു മൂന്ന് കമ്പനികളുടെയും പേര് ഘനവ്യവസായ മന്ത്രാലയമാണ് നല്‍കിയത്. അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍ (എസിസി) ബാറ്ററിയുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള രാജ്യത്തിന്റെ 18,100 കോടി രൂപയുടെ പദ്ധതിയിലൂടെ സ്ഥാപനങ്ങള്‍ക്ക് ഇന്‍സെന്റീവ് ലഭിക്കും.

രാജ്യത്ത് സമ്പൂര്‍ണ ആഭ്യന്തര വിതരണ ശൃംഖല സൃഷ്ടിക്കുമെന്നും വിദേശ നിക്ഷേപം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.