25 March 2022 6:38 AM GMT
Summary
ഡെല്‍ഹി: ഫാക്ടറി തൊഴിലാളികള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന നിയോ ബാങ്ക് അവെയ്ല്‍ ഫിനാന്‍സ് ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ മൊബിലിറ്റി സ്ഥാപനമായ ഒല ഒപ്പുവച്ചതായി കമ്പനി അറിയിച്ചു. ഒല ഫിനാന്‍ഷ്യലിന് കീഴില്‍ മൊബിലിറ്റി കേന്ദ്രീകരിച്ചുള്ള സാമ്പത്തിക സേവന ബിസിനസ്സ് ആരംഭിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഫിന്‍ടെക് മേഖലയിലേക്കുള്ള ഒലയുടെ കടന്നുവരവിലെ ഒരു പ്രധാന ചുവടുവെയ്പ്പാണ് ഈ ഏറ്റെടുക്കലെന്ന് കമ്പനി പറഞ്ഞു. ഈ ഏറ്റെടുക്കലിലൂടെ, ഒലയുടെ ഡ്രൈവര്‍-പാര്‍ട്ട്ണര്‍ ഇക്കോസിസ്റ്റം പോലെയുള്ള ബ്ലൂ കോളര്‍ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ക്രെഡിറ്റ് അണ്ടര്‍സെര്‍വ്ഡ് സെഗ്മെന്റുകളില്‍ ഒലെ സാമ്പത്തിക സേവനങ്ങള്‍ […]
ഡെല്‍ഹി: ഫാക്ടറി തൊഴിലാളികള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന നിയോ ബാങ്ക് അവെയ്ല്‍ ഫിനാന്‍സ് ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ മൊബിലിറ്റി സ്ഥാപനമായ ഒല ഒപ്പുവച്ചതായി കമ്പനി അറിയിച്ചു. ഒല ഫിനാന്‍ഷ്യലിന് കീഴില്‍ മൊബിലിറ്റി കേന്ദ്രീകരിച്ചുള്ള സാമ്പത്തിക സേവന ബിസിനസ്സ് ആരംഭിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഫിന്‍ടെക് മേഖലയിലേക്കുള്ള ഒലയുടെ കടന്നുവരവിലെ ഒരു പ്രധാന ചുവടുവെയ്പ്പാണ് ഈ ഏറ്റെടുക്കലെന്ന് കമ്പനി പറഞ്ഞു.
ഈ ഏറ്റെടുക്കലിലൂടെ, ഒലയുടെ ഡ്രൈവര്‍-പാര്‍ട്ട്ണര്‍ ഇക്കോസിസ്റ്റം പോലെയുള്ള ബ്ലൂ കോളര്‍ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ക്രെഡിറ്റ് അണ്ടര്‍സെര്‍വ്ഡ് സെഗ്മെന്റുകളില്‍ ഒലെ സാമ്പത്തിക സേവനങ്ങള്‍ ശക്തിപ്പെടുത്തും. ഇടപാട് ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാണെന്ന് കമ്പനി പറഞ്ഞു.
ഈ വിപുലീകരണത്തോടെ, ഒലയ്ക്ക് അതിന്റെ ഡ്രൈവര്‍-പാര്‍ട്ട്ണറുകളിലേക്ക് ഒന്നിലധികം വായ്പാ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയും. ഒല അടുത്തിടെ ഏകദേശം 800 കോടി രൂപ സാമ്പത്തിക സേവന ബിസിനസില്‍ നിക്ഷേപിച്ചു. കമ്പനി അതിന്റെ നാല് കോടി ഉപഭോക്താക്കള്‍ക്ക് ബൈ നൗ പേ ലേറ്റര്‍ സേവനമായ ഒല പോസ്റ്റ്പെയ്ഡ് വാഗ്ദാനം ചെയ്യുന്നു.