24 March 2022 12:40 AM GMT
Summary
ഡെല്‍ഹി: ടാറ്റ ഗ്രൂപ്പ് സാറ്റലൈറ്റ് സേവന സ്ഥാപനമായ നെല്‍കോയും, യുഎസ് ആസ്ഥാനമായുള്ള ഓമ്നിസ്പേസും 5G നോണ്‍-ടെറസ്ട്രിയല്‍ നെറ്റ്വര്‍ക്ക്, ഡയറക്ട്-ടു-ഡിവൈസ് ഉപഗ്രഹ സേവനങ്ങള്‍ എന്നിവയ്ക്കുള്ള കരാറില്‍ ഒപ്പുവച്ചു. ഓമ്നിസ്പേസുമായുള്ള ഈ കരാര്‍, ദക്ഷിണേഷ്യയിലുടനീളം നിലവിലുള്ളതും, പുതിയതുമായ ഉപഭോക്താക്കള്‍ക്ക് 5G സാറ്റലൈറ്റ് ഡയറക്ട്-ടു-ഡിവൈസ് കണക്റ്റിവിറ്റി സൊല്യൂഷനുകള്‍ നല്‍കുന്നതിന് നെല്‍കോയെ സഹായിക്കും. നെല്‍കോയുമായി ചേര്‍ന്ന്, വ്യവസായ മേഖലകളുടെ വളര്‍ച്ചയും നൂതനത്വവും വര്‍ധിപ്പിക്കുന്നതിന് വിശ്വസനീയമായ മൊബൈല്‍ കണക്റ്റിവിറ്റി സൊല്യൂഷനുകള്‍ നല്‍കുന്നതിനായി തങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ഓമ്നിസ്പേസ് ചീഫ് കോര്‍പ്പറേറ്റ് ഡെവലപ്മെന്റ് ഓഫീസര്‍ ജെയ് യാസ് […]
ഡെല്‍ഹി: ടാറ്റ ഗ്രൂപ്പ് സാറ്റലൈറ്റ് സേവന സ്ഥാപനമായ നെല്‍കോയും, യുഎസ് ആസ്ഥാനമായുള്ള ഓമ്നിസ്പേസും 5G നോണ്‍-ടെറസ്ട്രിയല്‍ നെറ്റ്വര്‍ക്ക്, ഡയറക്ട്-ടു-ഡിവൈസ് ഉപഗ്രഹ സേവനങ്ങള്‍ എന്നിവയ്ക്കുള്ള കരാറില്‍ ഒപ്പുവച്ചു.
ഓമ്നിസ്പേസുമായുള്ള ഈ കരാര്‍, ദക്ഷിണേഷ്യയിലുടനീളം നിലവിലുള്ളതും, പുതിയതുമായ ഉപഭോക്താക്കള്‍ക്ക് 5G സാറ്റലൈറ്റ് ഡയറക്ട്-ടു-ഡിവൈസ് കണക്റ്റിവിറ്റി സൊല്യൂഷനുകള്‍ നല്‍കുന്നതിന് നെല്‍കോയെ സഹായിക്കും.
നെല്‍കോയുമായി ചേര്‍ന്ന്, വ്യവസായ മേഖലകളുടെ വളര്‍ച്ചയും നൂതനത്വവും വര്‍ധിപ്പിക്കുന്നതിന് വിശ്വസനീയമായ മൊബൈല്‍ കണക്റ്റിവിറ്റി സൊല്യൂഷനുകള്‍ നല്‍കുന്നതിനായി തങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ഓമ്നിസ്പേസ് ചീഫ് കോര്‍പ്പറേറ്റ് ഡെവലപ്മെന്റ് ഓഫീസര്‍ ജെയ് യാസ് പ്രസ്താവനയില്‍ പറഞ്ഞു. സാറ്റലൈറ്റ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് ഉള്‍പ്പെടെയുള്ള അത്യാധുനിക 5ജി ഗ്ലോബല്‍ കണക്റ്റിവിറ്റി സൊല്യൂഷനുകളുടെ സേവനം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് ഓമ്നിസ്പേസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് നെല്‍കോ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പിജെ നാഥ് പറഞ്ഞു.