24 March 2022 7:34 AM GMT
Summary
ഡെല്‍ഹി: വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍ ഡിജിറ്റല്‍ കാര്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോമായ എംജി ഇപേ അവതരിപ്പിച്ചു. എംജി ഇപേയ്ക്ക് കീഴില്‍ ഇഷ്ടാനുസൃതവും തല്‍ക്ഷണവുമായ ധനസഹായ ഓപ്ഷനുകള്‍ ലഭ്യമാണ്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര പ്രൈം, ആക്സിസ് ബാങ്ക് എന്നിവയുമായി ചേര്‍ന്നാണ് ഇ പേ അവതരിപ്പിച്ചിരിക്കുന്നത്. എംജി ഓണ്‍ലൈന്‍ വാങ്ങല്‍ പ്ലാറ്റ്ഫോം വഴി ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് ഫലപ്രദമായി സേവനം നല്‍കും. അതുപോലെ ഓണ്‍ലൈനില്‍ കാറുകള്‍ വാങ്ങുന്നതിന് അനുയോജ്യമായ സാമ്പത്തിക ഓപ്ഷനുകളും നൽകുമെന്ന് എംജി മോട്ടോര്‍ […]
ഡെല്‍ഹി: വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍ ഡിജിറ്റല്‍ കാര്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോമായ എംജി ഇപേ അവതരിപ്പിച്ചു.
എംജി ഇപേയ്ക്ക് കീഴില്‍ ഇഷ്ടാനുസൃതവും തല്‍ക്ഷണവുമായ ധനസഹായ ഓപ്ഷനുകള്‍ ലഭ്യമാണ്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര പ്രൈം, ആക്സിസ് ബാങ്ക് എന്നിവയുമായി ചേര്‍ന്നാണ് ഇ പേ അവതരിപ്പിച്ചിരിക്കുന്നത്.
എംജി ഓണ്‍ലൈന്‍ വാങ്ങല്‍ പ്ലാറ്റ്ഫോം വഴി ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് ഫലപ്രദമായി സേവനം നല്‍കും. അതുപോലെ ഓണ്‍ലൈനില്‍ കാറുകള്‍ വാങ്ങുന്നതിന് അനുയോജ്യമായ സാമ്പത്തിക ഓപ്ഷനുകളും നൽകുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. ഈ സൗകര്യം ഇന്ത്യയില്‍ ഉടനീളം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
കസ്റ്റമൈസ്ഡ് ഫിനാന്‍സിംഗ് സൊല്യൂഷനുകള്‍ ഓണ്‍ലൈനില്‍ വാഗ്ദാനം ചെയ്യുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. കാര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തതിന് ശേഷം, വിശദാംശങ്ങള്‍ പരിശോധിക്കാനും പ്രീ-അപ്രൂവ്ഡ് ലോണ്‍ ഓഫറുകള്‍ നേടാനും ഫിനാന്‍സ് തിരഞ്ഞെടുക്കാനും മാര്‍ജിന്‍ മണി അടയ്ക്കാനും എംജി ഇപേ ഉപഭോക്താക്കളെ അനുവദിക്കുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ വീട്ടില്‍ നിന്നോ ജോലിസ്ഥലത്ത് നിന്നോ പുറത്തുപോകാതെ തന്നെ എവിടെ നിന്നും ധനസഹായം നേടാനും ഇതുവഴി സാധിക്കും.
കമ്പനിയുടെ അംഗീകൃത ഡീലര്‍മാക്ക് കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് വാങ്ങുന്നതിനും ഇതുവഴി സൗകര്യമൊരുക്കും.
ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം ഫിനാന്‍ഷ്യര്‍മാരില്‍ നിന്നുള്ള പ്രീ-അപ്രൂവ്ഡ് ലോണ്‍ ഓഫറുകളിലേക്കും ആക്സസ് ഉണ്ടായിരിക്കും കൂടാതെ ലോണ്‍ കാലാവധി, തുക, പലിശ നിരക്ക് എന്നിവ ഇഷ്ടാനുസൃതമാക്കാനും കഴിയും.