image

24 March 2022 7:06 AM GMT

Aviation

20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് 2000 പുതിയ വിമാനങ്ങള്‍ വേണം: എയര്‍ബസ്

MyFin Desk

20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് 2000 പുതിയ വിമാനങ്ങള്‍  വേണം: എയര്‍ബസ്
X

Summary

ഹൈദരാബാദ: ഉജ്ജ്വലമായ വ്യോമയാന വിപണിയുടെ പിന്തുണയോടെ, അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യക്ക് 2210 പുതിയ വിമാനങ്ങള്‍ ആവശ്യമാണെന്ന് എയര്‍ബസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 1770 പുതിയ ചെറുതും 440 ഇടത്തരവും വലുതുമായ വിമാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമെന്ന് എയര്‍ബസിന്റെ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും എയര്‍ലൈന്‍ മാര്‍ക്കറ്റിംഗ് മേധാവി ബ്രെന്റ് മക്ബ്രാറ്റ്നി പറഞ്ഞു. 2040 ഓടെ ഇന്ത്യക്ക് 34,000 അധിക പൈലറ്റുമാരും 45,000 സാങ്കേതിക വിദഗ്ധരുംആവശ്യമാണെന്നും അദ്ദേഹം കൂട്ടി്‌ച്ചേര്‍ത്തു. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയിലെ യാത്രക്കാരുടെ എണ്ണത്തില്‍ 6.2 ശതമാനം വളര്‍ച്ച […]


ഹൈദരാബാദ: ഉജ്ജ്വലമായ വ്യോമയാന വിപണിയുടെ പിന്തുണയോടെ, അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യക്ക് 2210 പുതിയ വിമാനങ്ങള്‍ ആവശ്യമാണെന്ന് എയര്‍ബസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 1770 പുതിയ ചെറുതും 440 ഇടത്തരവും വലുതുമായ വിമാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമെന്ന് എയര്‍ബസിന്റെ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും എയര്‍ലൈന്‍ മാര്‍ക്കറ്റിംഗ് മേധാവി ബ്രെന്റ് മക്ബ്രാറ്റ്നി പറഞ്ഞു.
2040 ഓടെ ഇന്ത്യക്ക് 34,000 അധിക പൈലറ്റുമാരും 45,000 സാങ്കേതിക വിദഗ്ധരുംആവശ്യമാണെന്നും അദ്ദേഹം കൂട്ടി്‌ച്ചേര്‍ത്തു. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയിലെ യാത്രക്കാരുടെ എണ്ണത്തില്‍ 6.2 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എയര്‍ബസിന്റെ എ320 നാരോബോഡി വിമാനങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവായ ഇന്‍ഡിഗോ, സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും ടാറ്റ സണ്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര എന്നിവയുടെ ശേഷിയും വിനിയോഗവും വര്‍ധിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ ആഭ്യന്തര വിമാന ഗതാഗതം മഹാമാരിയില്‍ നിന്ന് കരകയറുകയാണ്.
എന്നിരുന്നാലും, റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് ക്രൂഡ് വില കൂടിയതിന്റെ ഫലമായി, വിമാന ഇന്ധനത്തിന്റെ വില കുതിച്ചുയര്‍ന്നു, ഇത് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനും ഡിമാന്‍ഡ് കുറയ്ക്കാനും സാധ്യതയുണ്ട്. എയര്‍ബസ് പറയുന്നതനുസരിച്ച്, രാജ്യത്തെ ആഭ്യന്തര വിമാന യാത്ര 2022 പകുതിയോടെ കോവിഡിന് മുമ്പുള്ള നിലയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു, മാത്രമല്ല അന്താരാഷ്ട്ര വിമാന ഗതാഗതം അടുത്ത വര്‍ഷത്തോടെ വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.