24 March 2022 5:39 AM
Summary
കയറ്റുമതിയില്‍ ഹോണ്ട മോട്ടോര്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ 30 ലക്ഷം യൂണിറ്റ് പിന്നിട്ടു. ജാപ്പനീസ് ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ ഉപസ്ഥാപനം 2001 ലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2016 ല്‍ കമ്പനിയുടെ ക്യുമുലേറ്റീവ് കയറ്റുമതി 15 ലക്ഷം കടന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 15 ലക്ഷം കയറ്റുമതി കൂട്ടിച്ചേര്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. ആദ്യത്തേതിനേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ലോകത്തെ ഇരുപത്തിയൊമ്പതിലധികം രാജ്യങ്ങളില്‍ കമ്പനി 18 മോഡലുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഹോണ്ട ഡിയോ മോഡലാണ് കയറ്റുമതിയില്‍ […]
കയറ്റുമതിയില്‍ ഹോണ്ട മോട്ടോര്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ 30 ലക്ഷം യൂണിറ്റ് പിന്നിട്ടു. ജാപ്പനീസ് ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ ഉപസ്ഥാപനം 2001 ലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2016 ല്‍ കമ്പനിയുടെ ക്യുമുലേറ്റീവ് കയറ്റുമതി 15 ലക്ഷം കടന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 15 ലക്ഷം കയറ്റുമതി കൂട്ടിച്ചേര്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. ആദ്യത്തേതിനേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
ലോകത്തെ ഇരുപത്തിയൊമ്പതിലധികം രാജ്യങ്ങളില്‍ കമ്പനി 18 മോഡലുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഹോണ്ട ഡിയോ മോഡലാണ് കയറ്റുമതിയില്‍ മുന്‍പിലുള്ളതെന്നാണ് കമ്പനി പറയുന്നത്. 2021 ല്‍ അമേരിക്ക, ജപ്പാന്‍, യൂറോപ്പ് എന്നീ വികസിത രാജ്യങ്ങളിലേക്ക് കമ്പനിയുടെ ആഗോള കയറ്റുമതി വ്യാപിപ്പിച്ചിട്ടുണ്ട്.
കമ്പനിയുടെ ആഗോള എഞ്ചിന്‍ നിര്‍മ്മാണം ഗുജറാത്തിലെ വിത്താലാപൂരില്‍ അടുത്തിടെ ആരംഭിച്ചിരുന്നു. ഇതുവഴി കയറ്റുമതി ശേഷി കൂടുതല്‍ ശക്തിപ്പെടുത്തിയിരുന്നു.