മുംബൈ: ഇ-സ്‌കൂട്ടറുകള്‍ക്ക് വായ്പാ സൗകര്യം ലഭ്യമാക്കുന്നതിനായി എച്ച്ഡിഎഫ്‌സി ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവയുമായി...
മുംബൈ: ഇ-സ്‌കൂട്ടറുകള്‍ക്ക് വായ്പാ സൗകര്യം ലഭ്യമാക്കുന്നതിനായി എച്ച്ഡിഎഫ്‌സി ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ആതര്‍ എനര്‍ജി. വളരെ പെട്ടന്നും കുറഞ്ഞ പലിശ നിരക്കിലും പരമാവധി വായ്പ (ലോണ്‍ ടു വാല്യു) ലഭ്യക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വര്‍ഷമായി കമ്പനിയുടെ സാമ്പത്തിക നേട്ടം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഐഡിഎഫ്സി, എച്ച്ഡിഎഫ്സി വായ്പകൾ എടുക്കാത്ത ഉപഭോക്താള്‍ക്കാണ് വായ്പാ വാഗ്ദാനം ചെയ്യുന്നത്. കമ്പനിയെ സംബന്ധിച്ചിടത്തോളം രണ്ടാം തര-മൂന്നാം തര നഗരങ്ങളില്‍ വേരുകളുറപ്പിക്കാന്‍ ഈ നടപടി സഹായിക്കും.
ഒരു വായ്പാ പ്ലാന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉപഭോക്താക്കള്‍ വായ്പയുടെ 95 ശതമാനവും ലഭിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് കമ്പനി സൂചിപ്പിക്കുന്നു.
വികസിച്ചുകൊണ്ടിരിക്കുന്ന ഇവി വ്യവസായം കഴിഞ്ഞ വര്‍ഷം മികച്ച വളര്‍ച്ചയാണ് കൈവരിച്ചത്. തുടര്‍ച്ചയായി 50 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിലെ ഓട്ടോമൊബൈലുകള്‍ പ്രധാനമായും വാങ്ങുന്നത് വായ്പാ ഓപ്ഷനുകളിലൂടെയാണ്. ഇന്ത്യയില്‍ വില്‍ക്കുന്ന 10 വാഹനങ്ങളില്‍ എട്ടെണ്ണവും ഇരുചക്രവാഹനങ്ങളാണ്.
ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂനെ, ജയ്പൂര്‍, കൊച്ചി, അഹമ്മദാബാദ്, മുംബൈ, മൈസൂര്‍, ഹുബ്ലി എന്നിവയുള്‍പ്പെടെ 26 നഗരങ്ങളില്‍ നിലവില്‍ ആതര്‍ എനര്‍ജി പ്രവര്‍ത്തിക്കുന്നുണ്ട്.