image

23 March 2022 4:56 AM GMT

Education

കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

MyFin Desk

കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
X

Summary

ജാര്‍ഖണ്ഡ്: കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ (സിഐഎല്‍) അനുബന്ധ സ്ഥാപനമായ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് (സിസിഎല്‍), കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്‌പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. കൊവിഡ് ക്രൈസിസ് സ്‌കോളര്‍ഷിപ്പ് പദ്ധതി എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സിസിഎല്ലിന്റെ പ്രവര്‍ത്തന മേഖലയിലെ കല്‍ക്കരി മേഖലയില്‍ നൂറുകണക്കിന് സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ അനാഥരായിത്തീര്‍ന്നു. അവര്‍ക്ക് വിദ്യാഭ്യാസ ചെലവുകളും താങ്ങാനാവാത്ത സ്ഥിതിയാണ്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി സ്‌ക്കീമിന് കീഴില്‍ വിദ്യാഭ്യാസം തുടരാന്‍ അവരെ സഹായിക്കുന്നതിന് സിസിഎല്‍ സാമ്പത്തിക സഹായം […]


ജാര്‍ഖണ്ഡ്: കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ (സിഐഎല്‍) അനുബന്ധ സ്ഥാപനമായ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് (സിസിഎല്‍), കൊവിഡ്...

ജാര്‍ഖണ്ഡ്: കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ (സിഐഎല്‍) അനുബന്ധ സ്ഥാപനമായ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് (സിസിഎല്‍), കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്‌പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. കൊവിഡ് ക്രൈസിസ് സ്‌കോളര്‍ഷിപ്പ് പദ്ധതി എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സിസിഎല്ലിന്റെ പ്രവര്‍ത്തന മേഖലയിലെ കല്‍ക്കരി മേഖലയില്‍ നൂറുകണക്കിന് സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ അനാഥരായിത്തീര്‍ന്നു. അവര്‍ക്ക് വിദ്യാഭ്യാസ ചെലവുകളും താങ്ങാനാവാത്ത സ്ഥിതിയാണ്.
കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി സ്‌ക്കീമിന് കീഴില്‍ വിദ്യാഭ്യാസം തുടരാന്‍ അവരെ സഹായിക്കുന്നതിന് സിസിഎല്‍ സാമ്പത്തിക സഹായം നല്‍കും. ഈ പദ്ധതി പ്രകാരം സിസിഎല്‍ പ്രവര്‍ത്തന മേഖലയ്ക്ക് കീഴിലുള്ള 150 വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 20,000 മുതല്‍ 50,000 രൂപ വരെ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും സിസിഎല്ലിന്റെ രാജ്രപ്പ ഏരിയ ജനറല്‍ മാനേജര്‍ അലോക് കുമാര്‍ പറഞ്ഞു.
കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയുള്ള വിദ്യാര്‍ത്ഥികളാണ് കൊവിഡ് ക്രൈസിസ് സ്‌കോളര്‍ഷിപ്പ് സ്‌കീമിന് അര്‍ഹരാവുക.