image

22 March 2022 11:26 PM GMT

Tech News

മെറ്റാവേഴ്സാണ് ഭാവി; ഉൽപ്പന്നം ഉടന്‍ പ്രതീക്ഷിക്കാമെന്ന് സാംസങ്

MyFin Desk

മെറ്റാവേഴ്സാണ് ഭാവി; ഉൽപ്പന്നം ഉടന്‍ പ്രതീക്ഷിക്കാമെന്ന് സാംസങ്
X

Summary

ദക്ഷണ കൊറിയന്‍ ടെക് ഭീമനായ സാംസങ് മെറ്റാവേഴ്സില്‍ സജീവ സാന്നിധ്യമാവാന്‍ തയ്യാറെടുക്കുന്നു. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സാംസങ് ഇക്കാര്യം സൂചന നല്‍കിയത്. 3 ഡി വെര്‍ച്വല്‍ ലോകമായ മെറ്റാവേര്‍സിലും, റോബോട്ടിക്സിലും കമ്പനിയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ടെക് ഭീമന്മാര്‍ തമ്മിലുള്ള ഭാവിയിലെ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് സാംസങ്. അതോടൊപ്പം തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, 5 ജി, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ ഏറ്റെടുക്കലിലൂടെയും കമ്പനി തങ്ങളുടെ പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തുന്നുണ്ട്. ഈ ആഴ്ച നടന്ന പൊതു ഓഹരി ഉടമകളുടെ യോഗത്തില്‍ […]


ദക്ഷണ കൊറിയന്‍ ടെക് ഭീമനായ സാംസങ് മെറ്റാവേഴ്സില്‍ സജീവ സാന്നിധ്യമാവാന്‍ തയ്യാറെടുക്കുന്നു. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സാംസങ് ഇക്കാര്യം സൂചന നല്‍കിയത്. 3 ഡി വെര്‍ച്വല്‍ ലോകമായ മെറ്റാവേര്‍സിലും, റോബോട്ടിക്സിലും കമ്പനിയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ടെക് ഭീമന്മാര്‍ തമ്മിലുള്ള ഭാവിയിലെ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് സാംസങ്.

അതോടൊപ്പം തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, 5 ജി, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ ഏറ്റെടുക്കലിലൂടെയും കമ്പനി തങ്ങളുടെ പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തുന്നുണ്ട്. ഈ ആഴ്ച നടന്ന പൊതു ഓഹരി ഉടമകളുടെ യോഗത്തില്‍ ഭാവി സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള പദ്ധതികള്‍ സാംസങ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് എവിടെ നിന്നും എപ്പോഴും മെറ്റാവേഴ്സ് അനുഭവം സ്വന്തമാക്കാന്‍ സാധിക്കുന്ന ഒപ്റ്റിമൈസ് മെറ്റാവേര്‍സ് ഉപകരണങ്ങളാണ് കമ്പനി വികസിപ്പിക്കുന്നതെന്ന് സാംസങ് വൈസ് ചെയര്‍മാനും കോ-സിഇഒയുമായ ഹാന്‍ ജോംഗ്-ഹീ വ്യക്തമാക്കി.

പുതിയ ഹാര്‍ഡ്വെയര്‍ നിര്‍മ്മാണത്തിലേക്ക് സവിശേഷ ശ്രദ്ധ ഉണ്ടാവും. മെറ്റാവേഴ്സിനായി കാത്തിരിക്കാന്‍ സാംസങ് ഇലക്ട്രോണിക്‌സിലെ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍, ഉപഭോക്തൃ ഇലക്ട്രോണിക്സ് ബിസിനസ് തലവന്‍ ഹാന്‍ പറഞ്ഞു. എന്നാല്‍ ഇത് എപ്പോള്‍ ലോഞ്ച് ചെയ്യുമെന്നതിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിട്ടില്ല.