23 March 2022 4:13 AM GMT
Summary
ഡെല്‍ഹി : ഈ വര്‍ഷം മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള ഹോട്ടല്‍ ബുക്കിംഗുകളില്‍ വര്‍ധനയുണ്ടെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് (ഐഎച്ച്‌സിഎല്‍) എംഡിയും സിഇഒയുമായ പുനീത് ഛാഢ്‌വാള്‍. കോവിഡിന് മുന്‍പ് 2019ല്‍ ഇതേ കാലയളവിലുണ്ടായ ബുക്കിംഗിനേക്കാള്‍ കൂടുതല്‍ ഇത്തവണ ലഭിച്ചിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി ബിസിനസിന്റെ ദീര്‍ഘകാല വീക്ഷണം അഞ്ച് മുതല്‍ 10 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതിനേക്കാള്‍ പോസിറ്റീവാകുവാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ കോവിഡിന്റെ നാലാം തരംഗത്തെ പറ്റിയുള്ള ഭീതി ഇപ്പോള്‍ നിലനില്‍ക്കുന്നതിനാല്‍ 100 ദിവസങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങള്‍ പ്രവചിക്കുക […]
ഡെല്‍ഹി : ഈ വര്‍ഷം മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള ഹോട്ടല്‍ ബുക്കിംഗുകളില്‍ വര്‍ധനയുണ്ടെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് (ഐഎച്ച്‌സിഎല്‍) എംഡിയും സിഇഒയുമായ പുനീത് ഛാഢ്‌വാള്‍. കോവിഡിന് മുന്‍പ് 2019ല്‍ ഇതേ കാലയളവിലുണ്ടായ ബുക്കിംഗിനേക്കാള്‍ കൂടുതല്‍ ഇത്തവണ ലഭിച്ചിട്ടുണ്ട്.
ഹോസ്പിറ്റാലിറ്റി ബിസിനസിന്റെ ദീര്‍ഘകാല വീക്ഷണം അഞ്ച് മുതല്‍ 10 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതിനേക്കാള്‍ പോസിറ്റീവാകുവാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ കോവിഡിന്റെ നാലാം തരംഗത്തെ പറ്റിയുള്ള ഭീതി ഇപ്പോള്‍ നിലനില്‍ക്കുന്നതിനാല്‍ 100 ദിവസങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങള്‍ പ്രവചിക്കുക അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര ഡിമാന്‍ഡാണ് ബിസിനസിലെ കുതിപ്പിന് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.