23 March 2022 1:50 PM IST
Summary
സംയോജിത പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി എഫ്എഫ്എസ് ടെക്‌നോളജീസും ഖത്തര്‍ നാഷ്ണല്‍ ബാങ്കും കരാറില്‍ ഒപ്പുവച്ചു. ഉപഭോക്തൃ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി എഫ്എസ്എസ് തര്‍ക്ക പരിഹാര സംവിധാനം ഖത്തര്‍ നാഷ്ണല്‍ ബാങ്ക് ഉടന്‍ വിന്യസിക്കും. ഒമാനിലെ ഖത്തല്‍ നാഷ്ണല്‍ ബാങ്കില്‍ എഫ്എസ്എസ് സ്മാര്‍ട്ട് റീകണ്‍ ആന്‍ഡ് തര്‍ക്ക മാനേജ്മെന്റ് നടപ്പിലാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് റീകോണ്‍ സൊല്യൂഷനിലൂടെ മനുഷ്യശേഷി ചെലവ് 30 ശതമാനമാക്കാന്‍ ബാങ്കിനെ സഹായിച്ചു. കൂടാതെ സമയം കൈകാര്യം ചെയ്യുന്നതില്‍ 50 ശതമാനം പുരോഗതി കൈവരിക്കാനും ഇതിലൂടെ സാധിച്ചു. ചെലവ് ചുരുക്കാനും […]
സംയോജിത പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി എഫ്എഫ്എസ് ടെക്‌നോളജീസും ഖത്തര്‍ നാഷ്ണല്‍ ബാങ്കും കരാറില്‍ ഒപ്പുവച്ചു. ഉപഭോക്തൃ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി എഫ്എസ്എസ് തര്‍ക്ക പരിഹാര സംവിധാനം ഖത്തര്‍ നാഷ്ണല്‍ ബാങ്ക് ഉടന്‍ വിന്യസിക്കും.
ഒമാനിലെ ഖത്തല്‍ നാഷ്ണല്‍ ബാങ്കില്‍ എഫ്എസ്എസ് സ്മാര്‍ട്ട് റീകണ്‍ ആന്‍ഡ് തര്‍ക്ക മാനേജ്മെന്റ് നടപ്പിലാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് റീകോണ്‍ സൊല്യൂഷനിലൂടെ മനുഷ്യശേഷി ചെലവ് 30 ശതമാനമാക്കാന്‍ ബാങ്കിനെ സഹായിച്ചു. കൂടാതെ സമയം കൈകാര്യം ചെയ്യുന്നതില്‍ 50 ശതമാനം പുരോഗതി കൈവരിക്കാനും ഇതിലൂടെ സാധിച്ചു.
ചെലവ് ചുരുക്കാനും ആഗോള തലത്തില്‍ വര്‍ധിച്ച് വരുന്ന സംയോജിത ഇടപാട് ആവശ്യങ്ങള്‍ നിറവേറ്റാനും എഫ്എസ്എസ് സ്മാര്‍ട്ട് റീകോണ്‍ ഉപയോഗിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നവീകരിക്കുന്നതിന് ഖത്തല്‍ നാഷ്ണല്‍ ബാങ്കുമായുള്ള സഹകരണത്തില്‍ സന്തോഷമുള്ളതായും എഫ്എസ്എസ് വ്യക്തമാക്കി.
മാസ്റ്റര്‍ കാര്‍ഡ്, വിസ, ചൈന യൂണിയന്‍ പേ, ജെസിബി, അമെക്സ് എന്നിവയ്ക്കായുള്ള സ്വിച്ച്, ഇന്റര്‍-ചേഞ്ച്, കോര്‍ ബാങ്കിംഗ് സിസ്റ്റങ്ങള്‍ എന്നിവയ്ക്കിടയില്‍ ടു-വേ, ത്രീ-വേ കാര്‍ഡ് സംയോജനം എന്നിവ നടത്താന്‍ എഫ്എസ്എസ് സ്മാര്‍ട്ട് റീകോണിനെ ഖത്തര്‍ നാഷ്ണല്‍ ബാങ്ക് പ്രയോജനപ്പെടുത്തുന്നു.