image

22 March 2022 3:15 AM GMT

Technology

ലീവറേജ് എജ്യു 22 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു

MyFin Desk

ലീവറേജ് എജ്യു 22 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു
X

Summary

ഡെല്‍ഹി:  എഡ്ടെക് പ്ലാറ്റ്ഫോമായ ലിവറേജ് എഡ്യുവിന് കെസെന്‍വെസ്റ്റ് പ്രൈവറ്റ് ഇക്വിറ്റി, ഡിഎസ്പി മ്യൂച്വല്‍ ഫണ്ട് ഗ്രൂപ്പ്, അര്‍ഥ വെഞ്ചേഴ്സ് തുടങ്ങിയ നിരവധി നിക്ഷേപകരില്‍ നിന്ന് സീരീസ് ബി ഫണ്ടിംഗ് റൗണ്ടില്‍ 22 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. ബ്ലൂം വെഞ്ചേഴ്സ്, ഡിഎസ്ജി കണ്‍സ്യൂമര്‍ പാര്‍ട്‌ണേഴ്സ്, ടുമാറോ ക്യാപിറ്റല്‍, ചോന ഗ്രൂപ്പ്, എഫ്എംസിജി കമ്പനിയായ വിക്കോ, മാന്‍കൈന്‍ഡ് ഫാര്‍മ, ട്രൈഫെക്റ്റ വെഞ്ചേഴ്സ്, ബെന്നറ്റ് കോള്‍മാന്‍ തുടങ്ങിയവരും ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തു. മോര്‍ഗന്‍ സ്റ്റാന്‍ലി എംഡി ഹേമന്ത് ഗുപ്ത, ക്രെഡ് (CRED) […]


ഡെല്‍ഹി: എഡ്ടെക് പ്ലാറ്റ്ഫോമായ ലിവറേജ് എഡ്യുവിന് കെസെന്‍വെസ്റ്റ് പ്രൈവറ്റ് ഇക്വിറ്റി, ഡിഎസ്പി മ്യൂച്വല്‍ ഫണ്ട് ഗ്രൂപ്പ്, അര്‍ഥ വെഞ്ചേഴ്സ് തുടങ്ങിയ നിരവധി നിക്ഷേപകരില്‍ നിന്ന് സീരീസ് ബി ഫണ്ടിംഗ് റൗണ്ടില്‍ 22 ദശലക്ഷം ഡോളര്‍ സമാഹരിച്ചു.

ബ്ലൂം വെഞ്ചേഴ്സ്, ഡിഎസ്ജി കണ്‍സ്യൂമര്‍ പാര്‍ട്‌ണേഴ്സ്, ടുമാറോ ക്യാപിറ്റല്‍, ചോന ഗ്രൂപ്പ്, എഫ്എംസിജി കമ്പനിയായ വിക്കോ, മാന്‍കൈന്‍ഡ് ഫാര്‍മ, ട്രൈഫെക്റ്റ വെഞ്ചേഴ്സ്, ബെന്നറ്റ് കോള്‍മാന്‍ തുടങ്ങിയവരും ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തു.

മോര്‍ഗന്‍ സ്റ്റാന്‍ലി എംഡി ഹേമന്ത് ഗുപ്ത, ക്രെഡ് (CRED) സ്ഥാപകന്‍ കുനാല്‍ ഷാ, ബുക്ക്മൈഷോ സ്ഥാപകന്‍ ആശിഷ് ഹേംരാജനി എന്നിവരുള്‍പ്പെടെയുള്ള ഏഞ്ചല്‍ നിക്ഷേപകര്‍ ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തു.

വികസിത രാജ്യങ്ങളിലെ സര്‍വകലാശാലകളിലേക്ക് വളര്‍ന്നുവരുന്ന രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് എത്താനുള്ള സഹായം ചെയ്തുകൊടുക്കലാണ് 2017 ഏപ്രിലില്‍ അക്ഷയ് ചതുര്‍വേദി ആരംഭിച്ച ലിവറേജ് എഡ്യുവിന്റെ പ്രധാന ബിസിനസ്. ഈ ഫണ്ട് ഉപയോഗിച്ച് പുതിയ വിപണികളിലേക്ക് പ്രവേശിക്കാനും വിദ്യാര്‍ത്ഥികള്‍ക്കുള്ള വായ്പ ബിസിനസ് വര്‍ദ്ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നതായി ലിവറേജ് എഡ്യു സ്ഥാപകനും സിഇഒയുമായ അക്ഷയ് ചതുര്‍വേദി പറഞ്ഞു.