22 March 2022 3:10 AM GMT
Summary
ഡെല്‍ഹി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ 10 മിനിറ്റ് ഫുഡ് ഡെലിവറി ഉടൻ തന്നെ ആരംഭിക്കുമെന്ന് കമ്പനി സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. എന്നാല്‍, വേഗത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഡെലിവറി ചെയ്യുന്നവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയില്ലെന്ന് കമ്പനി അറിയിച്ചു. കമ്പനി തല്‍ക്ഷണ ഡെലിവറിയിലേക്ക് കടക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചുകൊണ്ട് ഗോയല്‍ പറഞ്ഞു. ഡെലിവറി വേഗത്തിലാക്കുന്നതിന് ഡെലിവറി ചെയ്യുന്നവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയോ വൈകുന്നതിന് പിഴ ചുമത്തുകയോ ഇല്ലെന്ന് ഗോയല്‍ വിശദ്ദീകരിച്ചു. ഉപഭോക്താക്കള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേഗത്തില്‍ ഉത്തരം ലഭിക്കാന്‍ […]
ഡെല്‍ഹി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ 10 മിനിറ്റ് ഫുഡ് ഡെലിവറി ഉടൻ തന്നെ ആരംഭിക്കുമെന്ന് കമ്പനി സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു.
എന്നാല്‍, വേഗത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഡെലിവറി ചെയ്യുന്നവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയില്ലെന്ന് കമ്പനി അറിയിച്ചു.
കമ്പനി തല്‍ക്ഷണ ഡെലിവറിയിലേക്ക് കടക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചുകൊണ്ട് ഗോയല്‍ പറഞ്ഞു. ഡെലിവറി വേഗത്തിലാക്കുന്നതിന് ഡെലിവറി ചെയ്യുന്നവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയോ വൈകുന്നതിന് പിഴ ചുമത്തുകയോ ഇല്ലെന്ന് ഗോയല്‍ വിശദ്ദീകരിച്ചു.
ഉപഭോക്താക്കള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേഗത്തില്‍ ഉത്തരം ലഭിക്കാന്‍ ആഗ്രഹിക്കുന്നു. കാത്തിരിക്കാന്‍ സമയമില്ലാത്തതിനാല്‍, വേഗത്തിലുള്ള ഡെലിവറി ഇവര്‍ക്ക് ഉപകാരപ്രദമാകും.
ഡെലിവറി തിരഞ്ഞെടുക്കുന്ന സമയത്ത് ഭക്ഷണം അണുവിമുക്തവും പുതിയതും ചൂടുള്ളതുമാണെന്ന് ഉറപ്പാക്കാന്‍ അത്യാധുനിക ഡിഷ് ലെവല്‍ അല്‍ഗോരിതങ്ങളും ഭാവിയില്‍ ഇന്‍-സ്റ്റേഷന്‍ റോബോട്ടിക്‌സും ഉപയോഗിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത മാസം മുതല്‍ ഗുരുഗ്രാമില്‍ നാല് സ്റ്റേഷനുകളില്‍ സൊമാറ്റോ ഇന്‍സ്റ്റന്റ് പൈലറ്റ് നടപ്പാക്കാന്‍ പോകുകയാണെന്നും ഗോയല്‍ അറിയിച്ചു.