21 March 2022 5:44 AM GMT
Summary
ഡെല്‍ഹി: നോര്‍ത്ത് വെയില്‍സിലെ (യുകെ) റെക്സാമില്‍ പുതിയ വാക്സിന്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനവുമായി കൈകോര്‍ത്ത് വോക്ക്ഹാഡ് യൂണിറ്റ്. ഇവിടെ പുതിയ അണുവിമുക്ത ഫില്‍ ആന്‍ഡ് ഫിനിഷ് സൗകര്യം സൃഷ്ടിക്കുന്നതിനൊപ്പം കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. വിവധ വാക്സിനുകളുടെ 150 ദശലക്ഷം വാക്സിന്‍ ഡോസുകള്‍ കൂടി വിതരണം ചെയ്യുന്ന ഈ പുതിയ കൂട്ടുകെട്ടില്‍ ഇരുകക്ഷികളും തമ്മില്‍ ലാഭം പങ്കിടുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെറം ലൈഫ് സയന്‍സസും വോക്ക്ഹാഡ് യുകെയും തമ്മിലുള്ള ഈ […]
ഡെല്‍ഹി: നോര്‍ത്ത് വെയില്‍സിലെ (യുകെ) റെക്സാമില്‍ പുതിയ വാക്സിന്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനവുമായി കൈകോര്‍ത്ത് വോക്ക്ഹാഡ് യൂണിറ്റ്. ഇവിടെ പുതിയ അണുവിമുക്ത ഫില്‍ ആന്‍ഡ് ഫിനിഷ് സൗകര്യം സൃഷ്ടിക്കുന്നതിനൊപ്പം കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. വിവധ വാക്സിനുകളുടെ 150 ദശലക്ഷം വാക്സിന്‍ ഡോസുകള്‍ കൂടി വിതരണം ചെയ്യുന്ന ഈ പുതിയ കൂട്ടുകെട്ടില്‍ ഇരുകക്ഷികളും തമ്മില്‍ ലാഭം പങ്കിടുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സെറം ലൈഫ് സയന്‍സസും വോക്ക്ഹാഡ് യുകെയും തമ്മിലുള്ള ഈ സഹകരണം ആഗോള വാക്സിന്‍ വിപണിയിലേക്ക് ഇരു കക്ഷികളും കൊണ്ടുവരുന്ന മികവിന്റെയും പുതുമയുടേയും തെളിവാണെന്ന് വോക്ക്ഹാര്‍ഡ് ചെയര്‍മാന്‍ ഹബില്‍ ഖൊരാകിവാല അഭിപ്രായപ്പെട്ടു. ഈ കരാര്‍ വിവധ വാക്‌സിനുകള്‍ ആഗോളതലത്തില്‍ വിതരണം ചെയ്യുക, കോവിഡിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് ഉള്‍പ്പെടെ പകര്‍ച്ചവ്യാധികളില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കുക എന്നീ കാര്യങ്ങളില്‍ കമ്പനി വഹിക്കുന്ന പങ്കിനെ സൂചിപ്പിക്കുന്നുവെന്ന് വോക്ക്ഹാഡ് മാനേജിംഗ് ഡയറക്ടറും ഗ്ലോബല്‍ സിഇഒയുമായ മുര്‍താസ ഖൊരാകിവാല പറഞ്ഞു.
യുകെയില്‍ ദീര്‍ഘകാല ശേഷി വികസിപ്പിക്കുന്നതില്‍ ഈ പങ്കാളിത്തം നിര്‍ണായകമാകും. ഇതോടെ, വിതരണ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്താനും വാക്‌സിനുകളുടെ ആഗോള വിന്യാസം പ്രോത്സാഹിപ്പിക്കാനും തങ്ങള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സെറം ലൈഫ് സയന്‍സസ് ചെയര്‍പേഴ്‌സണ്‍ നതാഷ പൂനെവാല പറഞ്ഞു. യുകെ ഗവണ്‍മെന്റിന്റെയും ആസ്ട്രസെനെക്കയുടെയും സഹകരണത്തോടെ വോക്ക്ഹാഡ് യുകെ ഒരു കോവിഡ്-19 വാക്‌സിന്‍ നിര്‍മ്മിച്ചു. സെറം ലൈഫ് സയന്‍സസുമായുള്ള ബന്ധം നിലവിലുള്ള കരാറിന്റെ വിപുലീകരണമാണെന്ന കമ്പനി അറിയിച്ചു.