17 March 2022 8:20 AM GMT
Summary
ഡെല്‍ഹി: ഇന്ത്യകഴിഞ്ഞ വർഷം 1.2 ജിഗാവാട്ട് സോളാര്‍ കപ്പാസിറ്റി കൂട്ടിച്ചേര്‍ത്തുകൊണ്ട് സൌരോർജ്ജ വൈദ്യുതി ഉപയോഗത്തിൽ കുത്തനെയുള്ള വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചെന്ന് മെര്‍കോം ഇന്ത്യ. 2020-ല്‍ രാജ്യം 383 മെഗാവാട്ട് ഓപ്പണ്‍ ആക്‌സസ് സോളാര്‍ കപ്പാസിറ്റി സ്ഥാപിച്ചതായി ഗവേഷണ സ്ഥാപനം അറിയിച്ചു. പവര്‍ പ്രൊഡ്യൂസര്‍ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുകയും വൈദ്യുതി വാങ്ങുന്നതിന് ഉപഭോക്താവുമായി ദീര്‍ഘകാല കരാറില്‍ ഒപ്പിടുകയും ചെയ്യുന്ന ക്രമീകരണമാണ് ഓപ്പണ്‍ ആക്സസ് വഴിയുള്ള സൗരോര്‍ജ്ജം. 'മെര്‍കോം ഇന്ത്യ സോളാര്‍ ഓപ്പണ്‍ ആക്സസ് മാര്‍ക്കറ്റ് റിപ്പോര്‍ട്ട് ആനുവല്‍ […]
ഡെല്‍ഹി: ഇന്ത്യകഴിഞ്ഞ വർഷം 1.2 ജിഗാവാട്ട് സോളാര്‍ കപ്പാസിറ്റി കൂട്ടിച്ചേര്‍ത്തുകൊണ്ട് സൌരോർജ്ജ വൈദ്യുതി ഉപയോഗത്തിൽ കുത്തനെയുള്ള വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചെന്ന് മെര്‍കോം ഇന്ത്യ. 2020-ല്‍ രാജ്യം 383 മെഗാവാട്ട് ഓപ്പണ്‍ ആക്‌സസ് സോളാര്‍ കപ്പാസിറ്റി സ്ഥാപിച്ചതായി ഗവേഷണ സ്ഥാപനം അറിയിച്ചു. പവര്‍ പ്രൊഡ്യൂസര്‍ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുകയും വൈദ്യുതി വാങ്ങുന്നതിന് ഉപഭോക്താവുമായി ദീര്‍ഘകാല കരാറില്‍ ഒപ്പിടുകയും ചെയ്യുന്ന ക്രമീകരണമാണ് ഓപ്പണ്‍ ആക്സസ് വഴിയുള്ള സൗരോര്‍ജ്ജം.
'മെര്‍കോം ഇന്ത്യ സോളാര്‍ ഓപ്പണ്‍ ആക്സസ് മാര്‍ക്കറ്റ് റിപ്പോര്‍ട്ട് ആനുവല്‍ 2021' റിപ്പോര്‍ട്ടിലെ കണക്കനുസരിച്ച് 2021 ഡിസംബറിലെ ഓപ്പണ്‍ ആക്സസ് മാര്‍ക്കറ്റില്‍ മൊത്തത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സോളാര്‍ കപ്പാസിറ്റി 5 ജിഗാവാട്ടില്‍ കൂടുതലാണെന്ന് പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, 2021 ല്‍ ഓപ്പണ്‍ ആക്‌സസ് സോളാര്‍ കപ്പാസിറ്റി സ്ഥാപിക്കുന്നതില്‍ ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനത്തെത്തി. തൊട്ടുപിന്നാലെ തമിഴ്നാടും മഹാരാഷ്ട്രയും ഉണ്ട്. തൊട്ടുപിന്നാലെയാണ്.
ഓപ്പണ്‍ ആക്‌സസ് സോളാറിന്റെ ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും, അത് പ്രോജക്ടുകളുടെ ശക്തമായ വളര്‍ച്ചയെ കാണിക്കുന്നുവെന്നും മെര്‍കോം ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ പ്രിയ സഞ്ജയ് പറഞ്ഞു. യുഎസ് ആസ്ഥാനമായുള്ള മെര്‍കോം ക്യാപിറ്റല്‍ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ മെര്‍കോം കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യ, സൌരോർജ്ജ മേഖലയിലെ ഒരു ഗവേഷണ സ്ഥാപനമാണ്.