17 March 2022 6:54 AM GMT
Summary
ഡെല്‍ഹി: കൊവിഡ് മൂലം പ്രതിസന്ധിയിലായ ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനായി ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകള്‍ കുറയ്ക്കണമെന്ന ആവശ്യവുമായി ദി ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റൊറന്‍സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ (എച്ച്എഫ്ആര്‍എഐ). നിലവിലെ നികുതി ഘടന വിലയിരുത്തുന്നതിനായി ജിഎസ്ടി കൗണ്‍സില്‍ രൂപീകരിച്ച മന്ത്രി തല ഗ്രൂപ്പിന്റെ പരിഗണനയ്ക്കായി നിര്‍ദ്ദേശങ്ങള്‍ നല്‍കികൊണ്ട് എഫ്എച്ച്ആര്‍എഐ ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്തയച്ചു. വ്യവസായത്തെ അതിജീവന ശ്രമങ്ങളില്‍ പിന്തുണയ്ക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 18 ശതമാനം ജിഎസ്ടി ഈടാക്കുന്നതിനുള്ള […]
ഡെല്‍ഹി: കൊവിഡ് മൂലം പ്രതിസന്ധിയിലായ ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനായി ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകള്‍ കുറയ്ക്കണമെന്ന ആവശ്യവുമായി ദി ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റൊറന്‍സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ (എച്ച്എഫ്ആര്‍എഐ).
നിലവിലെ നികുതി ഘടന വിലയിരുത്തുന്നതിനായി ജിഎസ്ടി കൗണ്‍സില്‍ രൂപീകരിച്ച മന്ത്രി തല ഗ്രൂപ്പിന്റെ പരിഗണനയ്ക്കായി നിര്‍ദ്ദേശങ്ങള്‍ നല്‍കികൊണ്ട് എഫ്എച്ച്ആര്‍എഐ ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്തയച്ചു. വ്യവസായത്തെ അതിജീവന ശ്രമങ്ങളില്‍ പിന്തുണയ്ക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
18 ശതമാനം ജിഎസ്ടി ഈടാക്കുന്നതിനുള്ള ഹോട്ടല്‍ റൂം താരിഫിന്റെ പരിധി നിലവിലുള്ള 7,500 രൂപയില്‍ നിന്ന് 9,500 രൂപയായി ഉയര്‍ത്തണമെന്ന ആവശ്യവും ഇതില്‍ ഉള്‍പ്പെടുന്നു. സീറോ ജിഎസ്ടിയുടെ പരിധി ഒരു മുറിക്ക് പ്രതിദിനം 1,000 രൂപയില്‍ നിന്ന് 2,000 രൂപയായി ഉയര്‍ത്താനും ഫെഡറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽ (ഓണ്‍ലെന്‍ വഴി അടച്ചത്) നൽകിയ 50,000 രൂപയ്ക്ക് മുകളിലുള്ള അധിക ഹോട്ടല്‍ ബില്ലുകള്‍ സെക്ഷന്‍ 80സി പ്രകാരം ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെടുന്നുണ്ട്. 50,000 രൂപയുടെ അധിക നികുതി ലാഭം പൗരന്മാരെ ഇന്ത്യയ്ക്കുള്ളില്‍ യാത്ര ചെയ്യാന്‍ പ്രോത്സാഹിപ്പിക്കും. ഇത് ഹോട്ടലുകള്‍ക്കും അനുബന്ധ വ്യവസായങ്ങള്‍ക്കും പ്രചോദനം നല്‍കുമെന്നും സംഘടന പറഞ്ഞു.