17 March 2022 5:51 AM GMT
Summary
ഡെല്‍ഹി: മഹാരാഷ്ട്രയിലെ അംബര്‍നാഥിലെ ഉല്‍പ്പാദന കേന്ദ്രത്തിന് ഹരിത ഊര്‍ജ ആവശ്യകതകൾ നിറവേറ്റുന്നതിനായി എഎംപി എനര്‍ജി സി ആന്‍ഡ് ഐ വണ്ണിന്റെ 26 ശതമാനം ഓഹരികള്‍ ഏറ്റെടുത്തതായി ഭാരത് സെറംസ് ആന്‍ഡ് വാക്‌സിന്‍സ് വ്യാഴാഴ്ച അറിയിച്ചു. ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഭാവിയിലേക്കുള്ള സുസ്ഥിരതാ മാതൃകയിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നിക്ഷേപം, 25 വര്‍ഷത്തെ പ്രൊജക്റ്റ് കാലയളവില്‍ പ്രതിവര്‍ഷം 65, 60 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറംന്തള്ളുന്നത് ഒഴിവാക്കും ഈ സൗരോര്‍ജ്ജ പദ്ധതി ഒരു ഹരിത […]
ഡെല്‍ഹി: മഹാരാഷ്ട്രയിലെ അംബര്‍നാഥിലെ ഉല്‍പ്പാദന കേന്ദ്രത്തിന് ഹരിത ഊര്‍ജ ആവശ്യകതകൾ നിറവേറ്റുന്നതിനായി എഎംപി എനര്‍ജി സി ആന്‍ഡ് ഐ വണ്ണിന്റെ 26 ശതമാനം ഓഹരികള്‍ ഏറ്റെടുത്തതായി ഭാരത് സെറംസ് ആന്‍ഡ് വാക്‌സിന്‍സ് വ്യാഴാഴ്ച അറിയിച്ചു. ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഭാവിയിലേക്കുള്ള സുസ്ഥിരതാ മാതൃകയിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നിക്ഷേപം, 25 വര്‍ഷത്തെ പ്രൊജക്റ്റ് കാലയളവില്‍ പ്രതിവര്‍ഷം 65, 60 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറംന്തള്ളുന്നത് ഒഴിവാക്കും
ഈ സൗരോര്‍ജ്ജ പദ്ധതി ഒരു ഹരിത അന്തരീക്ഷം സൃഷ്ടിക്കുന്നതിലും പ്രകൃതിവിഭവങ്ങളെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളായി ഉപയോഗപ്പെടുത്തുന്നതിലും ശ്രദ്ധിക്കുന്നുവെന്ന് ഭാരത് സെറംസ് ആന്‍ഡ് വാക്‌സിന്‍സ് എംഡിയും സിഇഒയുമായ സഞ്ജീവ് നവംഗുല്‍ പറഞ്ഞു. 2050 ഓടെ ഒരു കാര്‍ബണ്‍ ന്യൂട്രല്‍ കമ്പനിയായി ഉയര്‍ന്നുവരാനുള്ള ശ്രമത്തിന് അനുസൃതമായാണ് സോളാര്‍ പവര്‍ സ്ഥാപനം ഏറ്റെടുക്കുന്നത്. കൂടാതെ വാട്ടര്‍ ന്യൂട്രാലിറ്റി, ഉല്‍പ്പന്ന പരിപാലനം, സംയോജിത മാനേജ്‌മെന്റ് സിസ്റ്റം എന്നിവ കൈവരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറയിച്ചു.
2030തോടെ ഫോസില്‍ ഇതര ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് സ്ഥാപിതമായ വൈദ്യുതി കപ്പാസിറ്റിയുടെ 40 ശതമാനം കൈവരിക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയിലേക്ക് തങ്ങളുടേതായ ചെറിയ സംഭാവന ചെയ്യുമെന്ന് ഭാരത് സെറംസ് ആന്‍ഡ് വാക്‌സിന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ചിരാഗ് മേത്ത പറഞ്ഞു. ആഭ്യന്തര വിപണി ആവശ്യങ്ങള്‍ക്കായി കമ്പനിക്ക് എട്ട് പ്രത്യേക ഡിവിഷനുകളുണ്ട്. അന്താരാഷ്ട്ര വിപണിയിലുടനീളം ഇതിന് ഗണ്യമായ സാന്നിധ്യമുണ്ട്.