Summary
ഡെല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മിക്കുവാന്‍ സാധിക്കുന്ന ഘടകങ്ങള്‍ പോലും വാഹന നിര്‍മ്മാണ കമ്പനികള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിരാശയുണ്ടെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍. രാജ്യത്തെ ചില വാഹന ഘടക നിര്‍മ്മാതാക്കള്‍, മാതൃ കമ്പനികളുടെ സമ്മർദ്ദത്തിനു വഴങ്ങി, അവരുടെ ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം ഗവേഷണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, രാജ്യത്തിനുള്ളിലുള്ള കമ്പനികളില്‍ നിന്നും അവശ്യ വസ്തുക്കള്‍ വാങ്ങുന്നതിന് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓട്ടോമോട്ടീവ് കമ്പോണന്റ് മാനുഫ്ക്‌ചേഴ്‌സ് അസോസിയേഷന്റെ […]
ഡെല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മിക്കുവാന്‍ സാധിക്കുന്ന ഘടകങ്ങള്‍ പോലും വാഹന നിര്‍മ്മാണ കമ്പനികള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിരാശയുണ്ടെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍. രാജ്യത്തെ ചില വാഹന ഘടക നിര്‍മ്മാതാക്കള്‍, മാതൃ കമ്പനികളുടെ സമ്മർദ്ദത്തിനു വഴങ്ങി, അവരുടെ ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം ഗവേഷണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, രാജ്യത്തിനുള്ളിലുള്ള കമ്പനികളില്‍ നിന്നും അവശ്യ വസ്തുക്കള്‍ വാങ്ങുന്നതിന് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓട്ടോമോട്ടീവ് കമ്പോണന്റ് മാനുഫ്ക്‌ചേഴ്‌സ് അസോസിയേഷന്റെ (എസിഎംഎ) ആത്മനിര്‍ഭര്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള സ്റ്റീല്‍ പല വാഹന കമ്പനികളും വാങ്ങുന്നില്ലെന്നും, ഇറക്കുമതിയെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറക്കുമതിയെ തുടര്‍ച്ചയായി ആശ്രയിക്കുന്നത് ഇന്ത്യയെ വെറും 'അസംബ്ലി ഷോപ്പ് ' ആക്കി മാറ്റുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.