image

17 March 2022 1:13 PM IST

Oil and Gas

ഐഒസിക്ക് പിന്നാലെ റഷ്യന്‍ എണ്ണ വാങ്ങി എച്ച്പിസിഎല്‍

MyFin Desk

ഐഒസിക്ക് പിന്നാലെ റഷ്യന്‍ എണ്ണ വാങ്ങി എച്ച്പിസിഎല്‍
X

Summary

ഡെല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് (ഐഒസി) ശേഷം വിലക്കുറവില്‍ റഷ്യന്‍ എണ്ണ വാങ്ങി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍). 20 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് റഷ്യയില്‍ നിന്നും വിലക്കിഴിവില്‍ വാങ്ങിയത്.  ഐഒസിയെപ്പോലെ, എച്ച്പിസിഎല്ലും യൂറോപ്യന്‍ ട്രേഡേഴ്‌സ് വിറ്റോള്‍ വഴിയാണ് റഷ്യന്‍ യുറല്‍സ് ക്രൂഡ് വാങ്ങിയത്. കൂടാതെ മംഗലാപുരം റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് (എംആര്‍പിഎല്‍) സമാനമായി 10 ലക്ഷം  ബാരല്‍ അസംസ്‌കൃത എണ്ണ ആവശ്യപ്പെട്ട് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. യുക്രെയ്‌നിലെ അധിനിവേശത്തിൻറെ പേരില്‍ റഷ്യയ്ക്കെതിരായ പാശ്ചാത്യ […]


ഡെല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് (ഐഒസി) ശേഷം വിലക്കുറവില്‍ റഷ്യന്‍ എണ്ണ വാങ്ങി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍). 20 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് റഷ്യയില്‍ നിന്നും വിലക്കിഴിവില്‍ വാങ്ങിയത്. ഐഒസിയെപ്പോലെ, എച്ച്പിസിഎല്ലും യൂറോപ്യന്‍ ട്രേഡേഴ്‌സ് വിറ്റോള്‍ വഴിയാണ് റഷ്യന്‍ യുറല്‍സ് ക്രൂഡ് വാങ്ങിയത്. കൂടാതെ മംഗലാപുരം റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് (എംആര്‍പിഎല്‍) സമാനമായി 10 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ ആവശ്യപ്പെട്ട് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.

യുക്രെയ്‌നിലെ അധിനിവേശത്തിൻറെ പേരില്‍ റഷ്യയ്ക്കെതിരായ പാശ്ചാത്യ ഉപരോധം നിരവധി കമ്പനികളെയും രാജ്യങ്ങളെയും റഷ്യന്‍ എണ്ണകള്‍ വാങ്ങുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചു. ഇത് റഷ്യന്‍ ക്രൂഡ് ഓയില്‍ വിലക്കുറവില്‍ വിപണിയില്‍ ലഭ്യമാകുന്നതിലേക്ക് നയിക്കുകയായിരുന്നു. ഈ സാഹചര്യം ഉപയോഗപ്പെടുത്തി, ഇന്ത്യന്‍ റിഫൈനര്‍മാര്‍ വിലക്കിഴിവുള്ള ക്രൂഡ് വാങ്ങാന്‍ ടെന്‍ഡര്‍ ചെയ്യുകയാണ്.

രാജ്യത്തെ മുന്‍നിര എണ്ണ സ്ഥാപനമായ ഐഒസി കഴിഞ്ഞ ആഴ്ച അവസാനത്തോടെ വിറ്റോള്‍ വഴി 30 ലക്ഷം ബാരല്‍ കൂഡ് ഓയിലാണ് വാങ്ങിയത്. മെയില്‍ വിതരരണം ചെയ്യുന്നതിനായാണ് ഇത്. ബ്രെന്റ് ബാരലിന് 20-25 ഡോളര്‍ കിഴിവിലാണ് ക്രൂഡ് ഓയില്‍ വാങ്ങിയത്.

ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഒരു ശതമാനം (2021 ല്‍ പ്രതിദിനം ഏകദേശം 45,000 ബാരല്‍) റഷ്യയില്‍ നിന്നാണ്.