image

16 March 2022 7:02 AM GMT

Fixed Deposit

ഇന്ത്യയിൽ ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കളുടെ എണ്ണം 76 കോടി: റിപ്പോർട്ട്

James Paul

ഇന്ത്യയിൽ  ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കളുടെ എണ്ണം 76 കോടി: റിപ്പോർട്ട്
X

Summary

ഡെൽഹി: ഇന്ത്യയിൽ മൊബൈൽ ബ്രോഡ്‌ബാൻഡ് ഉപയോ​ഗിക്കുന്നവരുടെ എണ്ണത്തിൽ ഇരട്ടിയിലേറെ വർദ്ധവനവുണ്ടായതായി റിപ്പോർട്ടുകൾ. ഈ കാലയളവിൽ ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾ 765 ദശലക്ഷമായി വർധിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 4G ഡാറ്റാ ട്രാഫിക്ക് 6.5 മടങ്ങ് വർധിച്ചതായും നോക്കിയ എംബിഐടി റിപ്പോർട്ട് പറയുന്നു. 4G സേവനമാണ് രാജ്യത്തിന്റെ മൊത്തം ഡാറ്റ ഉപഭോഗത്തിൽ 99 ശതമാനവും. ഈ വർഷം ഇന്ത്യയിൽ 5G സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അടുത്ത കുറച്ച് വർഷത്തേക്ക് ബ്രോഡ്‌ബാൻഡ് വളർച്ചാ എഞ്ചിനായി 4G തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി നോക്കിയ എംബിഐടി


ഡെൽഹി: ഇന്ത്യയിൽ മൊബൈൽ ബ്രോഡ്‌ബാൻഡ് ഉപയോ​ഗിക്കുന്നവരുടെ എണ്ണത്തിൽ ഇരട്ടിയിലേറെ വർദ്ധവനവുണ്ടായതായി റിപ്പോർട്ടുകൾ. ഈ കാലയളവിൽ ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾ 765 ദശലക്ഷമായി വർധിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 4G ഡാറ്റാ ട്രാഫിക്ക് 6.5 മടങ്ങ് വർധിച്ചതായും നോക്കിയ എംബിഐടി റിപ്പോർട്ട് പറയുന്നു.
4G സേവനമാണ് രാജ്യത്തിന്റെ മൊത്തം ഡാറ്റ ഉപഭോഗത്തിൽ 99 ശതമാനവും. ഈ വർഷം ഇന്ത്യയിൽ 5G സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അടുത്ത കുറച്ച് വർഷത്തേക്ക് ബ്രോഡ്‌ബാൻഡ് വളർച്ചാ എഞ്ചിനായി 4G തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി നോക്കിയ എംബിഐടി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വിലയിരുത്തി മുതിർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
"മൊബൈൽ ഡാറ്റ ഉപയോഗം സിഎജിആർ (കോംപൗണ്ട് വാർഷിക വളർച്ചാ നിരക്ക്) 2017 മുതൽ 2021 വരെയുള്ള കാലയളവിൽ 53 ശതമാനമായി ഉയർന്നു. കൂടാതെ ഉപഭോക്താക്കൾ പ്രതിമാസം ഉപയോഗിക്കുന്ന ശരാശരി ഡാറ്റ 17 GB ആയി ഉയർന്നു. മൊബൈൽ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾ കഴിഞ്ഞ 5 വർഷത്തിൽ 2.2 മടങ്ങ് വർദ്ധിച്ചു. ഡാറ്റ ഉപയോഗത്തിന്റെ എല്ലാ തലത്തിലും ഇന്ത്യയിൽ ഗണ്യമായ വളർച്ചയാണ് കാണിക്കുന്നത്," നോക്കിയ സീനിയർ വൈസ് പ്രസിഡന്റും ഇന്ത്യൻ ഹെഡുമായ സഞ്ജയ് മാലിക് പറഞ്ഞു.
റിപ്പോർട്ട് അനുസരിച്ച്, 2021 ൽ 30 ദശലക്ഷം 5G ഉപകരണങ്ങൾ ഉൾപ്പെടെ 160 ദശലക്ഷത്തിലധികം സ്മാർട്ട്‌ഫോണുകളുടെ ഏറ്റവും ഉയർന്ന കയറ്റുമതി ഇന്ത്യയിലുണ്ടായി. മുഴുവനായും 4G യിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ 80 ശതമാനവും 5G യിലുള്ള ഉപകരണങ്ങൾ 10 ദശലക്ഷവും കവിഞ്ഞു. മില്ലേനിയലുകൾ പ്രതിദിനം 8 മണിക്കൂർ ഓൺലൈനിൽ ചെലവഴിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഫിക്‌സഡ് ബ്രോഡ്‌ബാൻഡ് വയർലെസ് കണക്ഷനുകളിൽ കഴിഞ്ഞ 2 വർഷം കുതിച്ചുചാട്ടം ഉണ്ടായതായാണ് റിപ്പോർട്ടുകൾ.