15 March 2022 7:14 AM GMT
Summary
ഡെല്‍ഹി: 2021- 22 ല്‍ രേഖപ്പെടുത്തിയ 203 ജിഗാവാട്ടിന്റെ ഉയര്‍ന്ന ഡിമാന്‍ഡിനെതിരെ സ്ഥാപിത വൈദ്യുതി ഉല്‍പാദന ശേഷി 395.6 ജിഗാവാട്ട് ആയതിനാല്‍ ഇന്ത്യ വൈദ്യുതി പ്രതിസന്ധി നേരിടുന്നില്ലെന്ന് കേന്ദ്ര വൈദ്യുതി മന്ത്രി രാജ് കുമാര്‍ സിംഗ് പാര്‍ലമെന്റിനെ അറിയിച്ചു. ഇത് രാജ്യത്തെ വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി (സിഇഎ) നല്‍കിയ വിവരമനുസരിച്ച്, പ്രധാനമായും അന്താരാഷ്ട്ര വിപണിയിലെ കല്‍ക്കരി ഇറക്കുമതി വില ഉയര്‍ന്നതിനാല്‍ 2021-22 ല്‍ (ഏപ്രില്‍-ജനുവരി) കല്‍ക്കരി ഇറക്കുമതി 22.7 മില്യണ്‍ ടണ്ണായി […]
ഡെല്‍ഹി: 2021- 22 ല്‍ രേഖപ്പെടുത്തിയ 203 ജിഗാവാട്ടിന്റെ ഉയര്‍ന്ന ഡിമാന്‍ഡിനെതിരെ സ്ഥാപിത വൈദ്യുതി ഉല്‍പാദന ശേഷി 395.6 ജിഗാവാട്ട് ആയതിനാല്‍ ഇന്ത്യ വൈദ്യുതി പ്രതിസന്ധി നേരിടുന്നില്ലെന്ന് കേന്ദ്ര വൈദ്യുതി മന്ത്രി രാജ് കുമാര്‍ സിംഗ് പാര്‍ലമെന്റിനെ അറിയിച്ചു. ഇത് രാജ്യത്തെ വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി (സിഇഎ) നല്‍കിയ വിവരമനുസരിച്ച്, പ്രധാനമായും അന്താരാഷ്ട്ര വിപണിയിലെ കല്‍ക്കരി ഇറക്കുമതി വില ഉയര്‍ന്നതിനാല്‍ 2021-22 ല്‍ (ഏപ്രില്‍-ജനുവരി) കല്‍ക്കരി ഇറക്കുമതി 22.7 മില്യണ്‍ ടണ്ണായി കുറഞ്ഞുവെന്ന് മന്ത്രി സഭയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 39 മില്യണ്‍ ടണ്‍ ആയിരുന്നു കല്‍ക്കരി ഇറക്കുമതി. ആഭ്യന്തര കല്‍ക്കരി വിതരണം വര്‍ധിപ്പിച്ചതിലൂടെ ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെ കുറവ് നികത്തിയെന്നും അത് 2020-21 (ഏപ്രില്‍-ജനുവരി) കാലയളവില്‍ 442.6 മില്യണ്‍ ടണ്ണില്‍ നിന്ന് 2021-22 ല്‍ (ഏപ്രില്‍-ജനുവരി) 547.2 മില്യണ്‍ ടണ്ണായെന്നും അദ്ദേഹം പറഞ്ഞു.
2030 ഓടെ ഹൈഡ്രോ, ന്യൂക്ലിയര്‍, സോളാര്‍, കാറ്റ്, ബയോമാസ് മുതലായ ഫോസില്‍ ഇതര ഇന്ധന അധിഷ്ഠിത ശേഷിയില്‍ 500 ജിഗാവാട്ട് സ്ഥാപിത ശേഷി കൈവരിക്കാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. 2021-22 ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ കല്‍ക്കരി അധിഷ്ഠിത താപ നിലയങ്ങളിലൂടെ 938.36 ബില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. അതേസമയം 2020-21 ലെ ഇതേ കാലയളവില്‍ 850.89 ബില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചത്.
കൊവിഡ്-19 നെ തുടര്‍ന്ന് 2019-2020 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതിയില്‍ കുറവുണ്ടായതായി മന്ത്രി സഭയെ അറിയിച്ചു. എന്നിരുന്നാലും, മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കല്‍ക്കരി ഉല്‍പ്പാദനം വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി (സിഇഎ) തയ്യാറാക്കിയ 2029-30 ലെ ഒപ്റ്റിമല്‍ ജനറേഷന്‍ കപ്പാസിറ്റി മിക്‌സ് പ്രൊജക്ഷനുകള്‍ പ്രകാരം, കല്‍ക്കരി അധിഷ്ഠിത താപ പദ്ധതികളുടെ ശേഷി 2030 ല്‍ ഏകദേശം 267 ജിഗാവാട്ട് ആയിരിക്കും.