15 March 2022 9:36 AM GMT
Summary
ഡെല്‍ഹി: ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ വളര്‍ച്ച വര്‍ധിച്ചുവരുമ്പോള്‍ വ്യാപാരം ആമസോണും ഫ്‌ളിപ്കാര്‍ട്ടും പോലുള്ള വന്‍കിട ഇ-കൊമേഴ്സ് കമ്പനികളുടെ കുത്തകയാകുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഉപഭോക്താക്കളെയും ചെറുകിട കച്ചവടക്കാരെയും സംരക്ഷിക്കാന്‍ പുതിയ ചട്ടക്കൂട് തയ്യാറാക്കേണ്ടതുണ്ടെന്നും ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് പറഞ്ഞു. ലോക ഉപഭോക്തൃ അവകാശ ദിനവുമായി ബന്ധപ്പെട്ട ആഘോഷപരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫീച്ചര്‍ ഫോണുകളില്‍ സര്‍ക്കാര്‍ അടുത്തിടെ യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) അവതരിപ്പിച്ചിട്ടുണ്ടെന്നും ഇത് ഡിജിറ്റല്‍ പേയ്മെന്റിലും ഇ-കൊമേഴ്സിലും ഗണ്യമായ വര്‍ധനവിന് കാരണമാകുമെന്നും […]
ഡെല്‍ഹി: ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ വളര്‍ച്ച വര്‍ധിച്ചുവരുമ്പോള്‍ വ്യാപാരം ആമസോണും ഫ്‌ളിപ്കാര്‍ട്ടും പോലുള്ള വന്‍കിട ഇ-കൊമേഴ്സ് കമ്പനികളുടെ കുത്തകയാകുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഉപഭോക്താക്കളെയും ചെറുകിട കച്ചവടക്കാരെയും സംരക്ഷിക്കാന്‍ പുതിയ ചട്ടക്കൂട് തയ്യാറാക്കേണ്ടതുണ്ടെന്നും ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് പറഞ്ഞു. ലോക ഉപഭോക്തൃ അവകാശ ദിനവുമായി ബന്ധപ്പെട്ട ആഘോഷപരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫീച്ചര്‍ ഫോണുകളില്‍ സര്‍ക്കാര്‍ അടുത്തിടെ യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) അവതരിപ്പിച്ചിട്ടുണ്ടെന്നും ഇത് ഡിജിറ്റല്‍ പേയ്മെന്റിലും ഇ-കൊമേഴ്സിലും ഗണ്യമായ വര്‍ധനവിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.അതിനാല്‍ അന്യായമായ വ്യാപാര രീതികളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ പുതിയ ചട്ടക്കൂട് തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപഭോക്തൃ കാര്യ വകുപ്പും പ്രൊമോഷന്‍, ഇന്‍ഡസ്ട്രി, ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) വകുപ്പും എല്ലാ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്കുമായി പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള സംവിധാനമായ ഒഎന്‍ഡിസി (ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഓഫ് ഡിജിറ്റല്‍ കൊമേഴ്സ്) വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരം നിഷ്പക്ഷമാക്കുന്നതിനും സുഗമമാക്കുന്നതിനുമാണ് ഈ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ ഇ-കൊമേഴ്സ് നിലനില്‍ക്കുമെന്ന് പ്രസ്താവിച്ച സെക്രട്ടറി, സ്വകാര്യതയുടെയും തിരഞ്ഞെടുപ്പുകളുടെയും കാര്യത്തില്‍ വന്‍കിട വ്യാപാരികള്‍ ഉപഭോക്താക്കള്‍ക്ക് ന്യായമായ പരിഗണന നല്‍കുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് പറഞ്ഞു.