15 March 2022 2:31 AM GMT
Summary
ഡെല്‍ഹി:കൊവിഡ് കാലത്ത് കനത്ത നഷ്ടം നേരിട്ട വ്യോമയാന മേഖല കൊവിഡിനു മുമ്പുള്ള നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുവെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. "കൊവിഡിന് മുമ്പ് ഇന്ത്യയില്‍ പ്രതിദിനം പരമാവധി യാത്രക്കാരുടെ എണ്ണം ഏകദേശം നാല് ലക്ഷമായിരുന്നു. ഡിസംബര്‍ മാസത്തില്‍ പ്രതിദിനം 3.83 ലക്ഷം എന്ന നിലയിലേക്ക് അത് എത്തി. കൊവിഡിന് മുമ്പുള്ളതില്‍ നിന്നും അഞ്ച് മുതല്‍ ആറ് ശതമാനം വരെ കുറവെയുള്ളുവെന്നും ഈ മേഖലയുടെ പുനരുജ്ജീവനത്തിലൂടെ തൊഴില്‍ മേഖലയിലും വളര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും' സിന്ധ്യ പറഞ്ഞു. ആഭ്യന്തര […]
ഡെല്‍ഹി:കൊവിഡ് കാലത്ത് കനത്ത നഷ്ടം നേരിട്ട വ്യോമയാന മേഖല കൊവിഡിനു മുമ്പുള്ള നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുവെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. "കൊവിഡിന് മുമ്പ് ഇന്ത്യയില്‍ പ്രതിദിനം പരമാവധി യാത്രക്കാരുടെ എണ്ണം ഏകദേശം നാല് ലക്ഷമായിരുന്നു. ഡിസംബര്‍ മാസത്തില്‍ പ്രതിദിനം 3.83 ലക്ഷം എന്ന നിലയിലേക്ക് അത് എത്തി. കൊവിഡിന് മുമ്പുള്ളതില്‍ നിന്നും അഞ്ച് മുതല്‍ ആറ് ശതമാനം വരെ കുറവെയുള്ളുവെന്നും ഈ മേഖലയുടെ പുനരുജ്ജീവനത്തിലൂടെ തൊഴില്‍ മേഖലയിലും വളര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും' സിന്ധ്യ പറഞ്ഞു.
ആഭ്യന്തര മേഖലയില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന ടിക്കറ്റ് നിരക്ക് ഇല്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിരക്ക് പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 27 മുതല്‍ അന്താരാഷ്ട്ര മേഖലകളെല്ലാം തുറക്കുന്നതോടെ ഇന്ത്യയിലേക്കും വിദേശത്തേക്കുമുള്ള യാത്രക്കാര്‍ക്ക് ആവശ്യമായ വിമാന സര്‍വീസുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
'കഴിഞ്ഞ വര്‍ഷം 19,000 കോടി രൂപയുടെ നഷ്ട മാണ് വ്യോമയാന മേഖലയ്ക്കുണ്ടായത്. വ്യോമയാന മേഖലയുടെ നടത്തിപ്പിന് ആവശ്യമായ തുകയുടെ 37 ശതമാനം ഇന്ധനത്തിനുവേണ്ടിയാണ് ചെലവാക്കുന്നത്. നിലവില്‍ ഇന്ധനവില 4.5 മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. ഇതും വ്യോമയാന മേഖലയുടെ നഷ്ടത്തിന് കാരണമായിട്ടുണ്ട്. വ്യോമയാന ഇന്ധനത്തിന് 10 മുതല്‍ 30 ശതമാനം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വ്യോമയാന മേഖലയുടെ സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് (സിഎജിആര്‍) പ്രതിവര്‍ഷം 10.6 ശതമാനത്തിനടുത്താണ്.