image

15 March 2022 7:59 AM GMT

Education

ചിത്കാര സര്‍വകലാശായും ജെമിനി സൊല്യൂഷന്‍സും കൈകോർക്കുന്നു

MyFin Desk

ചിത്കാര സര്‍വകലാശായും ജെമിനി സൊല്യൂഷന്‍സും കൈകോർക്കുന്നു
X

Summary

ചണ്ഡീഗഡ്: വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍ നല്‍കുന്നതിനായി പഞ്ചാബിലെ ചിത്കാര സര്‍വകലാശാലയും ജെമിനി സൊല്യൂഷന്‍സും തമ്മില്‍ ധാരണാപത്രം (എംഒയു) ഒപ്പുവെച്ചു. ഇതിന്റെ ബാഗമായി ജെമിനി അംബാസഡര്‍ പ്രോഗ്രാം ആരംഭിക്കുകയും ചെയ്തു. കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലും അനുബന്ധ മേഖലകളിലും ബി.ടെക് മേഖലയിലെ ബിസിനസ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എന്നീ സേവനങ്ങള്‍ പ്രധാനം ചെയ്യുന്ന സ്ഥാപനമാണ് ജെമിനി സൊല്യൂഷന്‍സ്. ജെമിനി സൊല്യൂഷന്‍സ് ആരംഭിച്ച എന്‍ഗേജ്മെന്റ് സംരംഭമാണ് ജെമിനി അംബാസഡര്‍ പ്രോഗ്രാം. സാങ്കേതിക വിദ്യയിലൂടെ ലോകത്ത് മാറ്റമുണ്ടാക്കാനും അതിലൂടെ ഇവ ആസ്വദിക്കുന്ന […]


ചണ്ഡീഗഡ്: വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍ നല്‍കുന്നതിനായി പഞ്ചാബിലെ ചിത്കാര സര്‍വകലാശാലയും ജെമിനി സൊല്യൂഷന്‍സും തമ്മില്‍ ധാരണാപത്രം (എംഒയു) ഒപ്പുവെച്ചു. ഇതിന്റെ ബാഗമായി ജെമിനി അംബാസഡര്‍ പ്രോഗ്രാം ആരംഭിക്കുകയും ചെയ്തു.

കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലും അനുബന്ധ മേഖലകളിലും ബി.ടെക് മേഖലയിലെ ബിസിനസ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എന്നീ സേവനങ്ങള്‍ പ്രധാനം ചെയ്യുന്ന സ്ഥാപനമാണ് ജെമിനി സൊല്യൂഷന്‍സ്. ജെമിനി സൊല്യൂഷന്‍സ് ആരംഭിച്ച എന്‍ഗേജ്മെന്റ് സംരംഭമാണ് ജെമിനി അംബാസഡര്‍ പ്രോഗ്രാം. സാങ്കേതിക വിദ്യയിലൂടെ ലോകത്ത് മാറ്റമുണ്ടാക്കാനും അതിലൂടെ ഇവ ആസ്വദിക്കുന്ന ആളുകളുടെ ഐക്യം രൂപീകരിക്കാനും ഇത് ലക്ഷ്യമിടുന്നു.

ഈ പ്രോഗ്രാമിലൂടെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ സുഗമമാക്കുകയും പരിപോഷിപ്പിക്കുകയും അവരുടെ പ്രൊഫഷണല്‍ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുവാനും ഉതകുന്നതാണ്.

കരാര്‍ പ്രകാരം, ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 30 ദിവസത്തെ സൗജന്യ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും, അതില്‍ അവര്‍ക്ക് ഓട്ടോമേഷന്‍ ടെസ്റ്റിംഗില്‍ പരിശീലനം നല്‍കും.

വിദ്യാര്‍ത്ഥികള്‍ക്ക് തത്സമയ പ്രോജക്ടുകളില്‍ പരീക്ഷിക്കുന്നതിനുള്ള അസൈന്‍മെന്റുകളും നല്‍കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കും.