image

15 March 2022 4:54 AM GMT

E-commerce

ഇ-കൊമേഴ്സ് ഭീമന്മാര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി സിഎഐടി

MyFin Desk

ഇ-കൊമേഴ്സ് ഭീമന്മാര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി സിഎഐടി
X

Summary

ഡെല്‍ഹി: ഇ-കൊമേഴ്സ് ഭീമന്മാര്‍ വിദേശ നിക്ഷേപ നിയമങ്ങള്‍ ലംഘിക്കുന്നതായി ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ചൊവ്വാഴ്ച പറഞ്ഞു. കനത്ത ഫണ്ടിങുള്ള ചില മള്‍ട്ടിനാഷണല്‍ ഇ-കൊമേഴ്സ് ഭീമന്മാര്‍, വിദേശ നിക്ഷേപ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കുന്നതിനെതിരെ സംഘടന കര്‍ശനമായ നടപടി ആവശ്യപ്പെട്ടു. കോണ്‍ഫെഡറേഷന്‍ ഇ-കൊമേഴ്സ് നയത്തെക്കുറിച്ചുള്ള വൈറ്റ്‌പേപ്പര്‍ പുറത്തിറക്കിയ സിഎഐടി, ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ 'അവരുടെ ബന്ധങ്ങള്‍ ഉപയോഗിച്ച് വില്‍പ്പനക്കാരനെയോ വില്‍ക്കുന്ന പ്ലാറ്റ്‌ഫോമിനെയോ നിയന്ത്രിക്കുകയും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ പരിശോധനയില്‍ നിന്നും രക്ഷപ്പെടുകയും […]


ഡെല്‍ഹി: ഇ-കൊമേഴ്സ് ഭീമന്മാര്‍ വിദേശ നിക്ഷേപ നിയമങ്ങള്‍ ലംഘിക്കുന്നതായി ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ചൊവ്വാഴ്ച പറഞ്ഞു.

കനത്ത ഫണ്ടിങുള്ള ചില മള്‍ട്ടിനാഷണല്‍ ഇ-കൊമേഴ്സ് ഭീമന്മാര്‍, വിദേശ നിക്ഷേപ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കുന്നതിനെതിരെ സംഘടന കര്‍ശനമായ നടപടി ആവശ്യപ്പെട്ടു.

കോണ്‍ഫെഡറേഷന്‍ ഇ-കൊമേഴ്സ് നയത്തെക്കുറിച്ചുള്ള വൈറ്റ്‌പേപ്പര്‍ പുറത്തിറക്കിയ സിഎഐടി, ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ 'അവരുടെ ബന്ധങ്ങള്‍ ഉപയോഗിച്ച് വില്‍പ്പനക്കാരനെയോ വില്‍ക്കുന്ന പ്ലാറ്റ്‌ഫോമിനെയോ നിയന്ത്രിക്കുകയും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ പരിശോധനയില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യുകയാണെന്ന് ആരോപിച്ചു.

സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയില്‍ ട്രേഡിംഗിലും (എസ്ബിആര്‍ടി) ബി ടു ബി പണത്തിലും 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം സര്‍ക്കാര്‍ അനുവദിക്കുന്നുണ്ടെന്ന് സിഎഐടി പറഞ്ഞു.

എന്നാല്‍ മള്‍ട്ടി-ബ്രാന്‍ഡ് റീട്ടെയില്‍ ട്രേഡിംഗിന്റെ (എംബിആര്‍ടി) കാര്യത്തില്‍, 51 ശതമാനം വരെ വിദേശ നിക്ഷേപം സര്‍ക്കാര്‍ അംഗീകാരത്തിലൂടെ മാത്രമേ അനുവദിക്കൂ. എംഎസ്എംഇകളുടെയും ചെറുകിട വ്യവസായങ്ങളുടെയും ബിസിനസ്സ് സംരക്ഷിക്കുന്നതിനാണ് ഇത്തരം വ്യവസ്ഥകള്‍ നിലവിലുള്ളത്.

ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെയുള്ള മള്‍ട്ടി ബ്രാന്റ് റീട്ടെയില്‍ സ്റ്റോറുകളില്‍ വിദേശ നിക്ഷേപം അനുവദിച്ചിട്ടില്ല. എന്നാല്‍ എംഎസ്എംഇകളെ സഹായിക്കുന്ന സാങ്കേതികവിദ്യയുടെ വ്യാപനം സാധ്യമാക്കുന്നതിന് വിദേശ നിക്ഷേപം ആവശ്യമാണ്.