image

14 March 2022 5:39 AM GMT

Agriculture and Allied Industries

മെഡിക്കൽ ഉപകരണ നയത്തെക്കുറിച്ച് അഭിപ്രായം ക്ഷണിച്ച് സർക്കാർ

PTI

മെഡിക്കൽ ഉപകരണ നയത്തെക്കുറിച്ച് അഭിപ്രായം ക്ഷണിച്ച് സർക്കാർ
X

Summary

ഡെൽഹി: മെഡിക്കൽ ഉപകരണ മേഖലയ്‌ക്കായുള്ള വരാനിരിക്കുന്ന ദേശീയ നയത്തെക്കുറിച്ച് മാർച്ച് 25 വരെ വ്യവസായികളിൽ നിന്നും മറ്റ് പങ്കാളികളിൽ നിന്നും അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും തേടി സർക്കാർ. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസ് (DoP) അതിന്റെ വെബ്‌സൈറ്റിലാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത നൽകിയിരിക്കുന്നത്. മെഡിക്കൽ ഉപകരണ വ്യവസായത്തിന്റെ വിവിധ വശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉത്തരവിന് അനുസരിച്ച്, വികസനം ത്വരിതപ്പെടുത്തുന്നതിനും, മെഡിക്കൽ ഉപകരണ മേഖലയുടെ സാധ്യതകൾ പരിശോധിക്കുന്നതിനും, പഠിക്കുന്നതിനും സമഗ്രമായ ഒരു നയം ആവശ്യമാണെന്ന്, രാസവള-രാസവസ്തു മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. വരും വർഷങ്ങളിൽ […]


ഡെൽഹി: മെഡിക്കൽ ഉപകരണ മേഖലയ്‌ക്കായുള്ള വരാനിരിക്കുന്ന ദേശീയ നയത്തെക്കുറിച്ച് മാർച്ച് 25 വരെ വ്യവസായികളിൽ നിന്നും മറ്റ് പങ്കാളികളിൽ നിന്നും അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും തേടി സർക്കാർ. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസ് (DoP) അതിന്റെ വെബ്‌സൈറ്റിലാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത നൽകിയിരിക്കുന്നത്.

മെഡിക്കൽ ഉപകരണ വ്യവസായത്തിന്റെ വിവിധ വശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉത്തരവിന് അനുസരിച്ച്, വികസനം ത്വരിതപ്പെടുത്തുന്നതിനും, മെഡിക്കൽ ഉപകരണ മേഖലയുടെ സാധ്യതകൾ പരിശോധിക്കുന്നതിനും, പഠിക്കുന്നതിനും സമഗ്രമായ ഒരു നയം ആവശ്യമാണെന്ന്, രാസവള-രാസവസ്തു മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

വരും വർഷങ്ങളിൽ ഈ മേഖലയുടെ ക്രമാനുഗതമായ വളർച്ച സുഗമമാക്കുന്നതിനാണ് കരട് ദേശീയ നയം ലക്ഷ്യമിടുന്നത്. 2047 ഓടെ, 'നൈപർ' (NIPER) കളുടെ മാതൃകയിൽ, ഇന്ത്യയിൽ നാഷണൽ മെഡിക്കൽ ഡിവൈസസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ (NIMER) ഉണ്ടാവുമെന്ന് നയം വിഭാവനം ചെയ്യുന്നു. ആഗോള വിപണി വിഹിതത്തിന്റെ 10-12 ശതമാനം ഉള്ള 100-300 ബില്യൺ ഡോളർ വലുപ്പമുള്ള ഒരു വ്യവസായമായിരിക്കും ഇത്.

ഈ മേഖല 2025 ആകുമ്പോഴേക്കും വിപണി വലുപ്പത്തിൽ നിലവിലെ 11 ബില്യൺ ഡോളറിൽ നിന്ന് 50 ബില്യൺ ഡോളറായി വളരുമെന്നാണ് പ്രതീക്ഷ.