14 March 2022 12:59 AM GMT
Summary
ഡെൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ഗെയിൽ (ഇന്ത്യ) നടപ്പ് സാമ്പത്തിക വർഷത്തിൽ 50 ശതമാനം (ഓഹരിയ്ക്ക് 5 രൂപ) രണ്ടാം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. മാർച്ച് 22 ആകുന്നതോടെ മൊത്തം ലാഭവിഹിതം 2,220.19 കോടി രൂപയിലെത്തുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള മഹാരത്‌ന കമ്പനിയായ ഗെയിലിന്റെ ഡയറക്ടർ ബോർഡ് മാർച്ച് 11 ന് നടന്ന യോഗത്തിലാണ് ഡിവിഡന്റ് നൽകാനുള്ള തീരുമാനമെടുത്തത്. നിലവിലെ 2021-22 സാമ്പത്തിക വർഷത്തിൽ, 2021 ഡിസംബറിൽ ഗെയിൽ ഓഹരിയുടമകൾക്ക് 4 […]
ഡെൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ഗെയിൽ (ഇന്ത്യ) നടപ്പ് സാമ്പത്തിക വർഷത്തിൽ 50 ശതമാനം (ഓഹരിയ്ക്ക് 5 രൂപ) രണ്ടാം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. മാർച്ച് 22 ആകുന്നതോടെ മൊത്തം ലാഭവിഹിതം 2,220.19 കോടി രൂപയിലെത്തുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള മഹാരത്‌ന കമ്പനിയായ ഗെയിലിന്റെ ഡയറക്ടർ ബോർഡ് മാർച്ച് 11 ന് നടന്ന യോഗത്തിലാണ് ഡിവിഡന്റ് നൽകാനുള്ള തീരുമാനമെടുത്തത്.
നിലവിലെ 2021-22 സാമ്പത്തിക വർഷത്തിൽ, 2021 ഡിസംബറിൽ ഗെയിൽ ഓഹരിയുടമകൾക്ക് 4 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് രണ്ടും ചേർന്നാൽ, ഒരു ഇക്വിറ്റി ഷെയറിന്റെ ലാഭവിഹിതം മൊത്തം 9 രൂപയായി. ഇതുവരെ ലാഭവിഹിതമായി നൽകിയത് 3,996.35 കോടി രൂപയാണ്.
കമ്പനി ഓഹരിയുടമകൾക്ക് അവരുടെ നിക്ഷേപങ്ങളിൽ സ്ഥിരമായ ദീർഘകാല വരുമാനം നൽകിയിട്ടുണ്ടെന്ന് ഗെയിൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മനോജ് ജെയിൻ പറഞ്ഞു. "ഗെയിലിന്റെ മൊത്തം ഡിവിഡന്റ് തുകയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ഇത് എക്കാലത്തെയും ഉയർന്ന ഡിവിഡന്റ് പേയ്‌മെന്റാണ്," അദ്ദേഹം പറഞ്ഞു.
ഇന്ത്യാ ഗവൺമെന്റിന്റെ (51.45 ശതമാനം) നിലവിലെ ഓഹരിയുടെ അടിസ്ഥാനത്തിൽ, 1,142.29 കോടി രൂപ ലാഭവിഹിതം സർക്കാരിനും, 1,077.90 കോടി രൂപ മറ്റ് ഓഹരിയുടമകൾക്കും നൽകും.