14 March 2022 7:06 AM GMT
Summary
ഡെല്‍ഹി: ഫ്രഞ്ച് കാര്‍ നിർമ്മാതാക്കളായ റെനോയുടെ പുതിയ മോഡല്‍ ക്വിഡ് പുറത്തിറക്കി. 4.49 ലക്ഷം രൂപ മുതലാണ് വിപണി വില. മാനുവല്‍ ആന്‍ഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, ഓട്ടോമാറ്റിക് ട്രാന്‍സ് മിഷന്‍ ഓപ്ഷനുകളുള്ള 0.8 ലിറ്റര്‍, 1 ലിറ്റര്‍ പെട്രോള്‍ പവര്‍ ട്രെയിനുകളില്‍ ലഭ്യമാണ്. ക്ലൈംബര്‍ ശ്രേണിയില്‍ വെളുത്ത ആക്‌സന്റുകളോടെ മികച്ച പുതിയ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ അവതരിപ്പിച്ചിരിക്കുന്നു. ക്വിഡ് ക്ലൈംബര്‍ ശ്രേണി ഉപഭോക്താക്കള്‍ക്ക് പുതിയ ഡ്യുവല്‍ ടോണ്‍ ഫ്‌ലെക്‌സ് വീലുകളോടൊപ്പം പുതിയ കളര്‍ ഓപ്ഷനുകളുടെ ഒരു നിരയും വാഗ്ദാനം […]
ഡെല്‍ഹി: ഫ്രഞ്ച് കാര്‍ നിർമ്മാതാക്കളായ റെനോയുടെ പുതിയ മോഡല്‍ ക്വിഡ് പുറത്തിറക്കി. 4.49 ലക്ഷം രൂപ മുതലാണ് വിപണി വില.
മാനുവല്‍ ആന്‍ഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, ഓട്ടോമാറ്റിക് ട്രാന്‍സ് മിഷന്‍ ഓപ്ഷനുകളുള്ള 0.8 ലിറ്റര്‍, 1 ലിറ്റര്‍ പെട്രോള്‍ പവര്‍ ട്രെയിനുകളില്‍ ലഭ്യമാണ്.
ക്ലൈംബര്‍ ശ്രേണിയില്‍ വെളുത്ത ആക്‌സന്റുകളോടെ മികച്ച പുതിയ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ അവതരിപ്പിച്ചിരിക്കുന്നു. ക്വിഡ് ക്ലൈംബര്‍ ശ്രേണി ഉപഭോക്താക്കള്‍ക്ക് പുതിയ ഡ്യുവല്‍ ടോണ്‍ ഫ്‌ലെക്‌സ് വീലുകളോടൊപ്പം പുതിയ കളര്‍ ഓപ്ഷനുകളുടെ ഒരു നിരയും വാഗ്ദാനം ചെയ്യുന്നു.
0.8 ലിറ്റര്‍, 1 ലിറ്റര്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ പവര്‍ട്രെയിനുകളില്‍ പുതിയ ആര്‍എക്‌സ്എല്‍ (ഒ) വേരിയന്റ് അവതരിപ്പിക്കുന്നതോടെ മോഡലിന്റെ മൂല്യം കൂടുതല്‍ മെച്ചപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കുന്നു.
ഈ മോഡല്‍ ഇന്ത്യന്‍ വിപണിയിലെ നിലവിലെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങൾക്കും അനുസൃതമാണ്. മാത്രമല്ല, യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വണ്ടിയെ സുരക്ഷിതമായി കണക്കാക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ് (ആന്റി-ബ്രേക്കിംഗ് സിസ്റ്റം), ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍), സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിങ്ങനെ നിരവധി സജീവവും അല്ലാത്തതുമായ സുരക്ഷാ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.
ഇന്ധനക്ഷമതയുടെ കാര്യത്തിലും മികച്ച പ്രകടനമാണ് വാഗ്ദാനം ചെയ്യുന്നത്. എആര്‍എഐ ടെസ്റ്റിംഗ് സര്‍ട്ടിഫിക്കേഷന്‍ പ്രകാരം ക്വിഡ് 0.8 ലിറ്റര്‍, ഒരു ലിറ്ററിന് 22.25 കിലോമീറ്റര്‍ വാഗ്ദാനം ചെയ്യുന്നു.