image

14 March 2022 2:43 AM GMT

Automobile

ഇവി ഫിനാൻസിംഗ് കമ്പനി റെവ്ഫിൻ 100 കോടി രൂപ സമാഹരിച്ചു

MyFin Desk

ഇവി ഫിനാൻസിംഗ് കമ്പനി റെവ്ഫിൻ 100 കോടി രൂപ സമാഹരിച്ചു
X

Summary

ഡെൽഹി:  ഇവി ഫിനാൻസിംഗ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ റെവ്ഫിൻ, കടപ്പത്രത്തിലൂടെ 100 കോടി രൂപ സമാഹരിച്ചു.  ത്രീ-വീലറുകൾക്ക് ധനസഹായം നൽകുന്നതിനും ഇ- കൊമേഴ്സ് വിപണിയിൽ ഇരുചക്ര വാഹനങ്ങൾക്ക് വായ്പ നൽകുന്നതുൾപ്പെടെയുള്ള സേവനങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ സാമ്പത്തിക വർഷത്തിൽ നിലവിലെ 12 കോടി രൂപയിൽ നിന്ന് പ്രതിവർഷം അഞ്ചിരട്ടിയായി വരുമാനം വർദ്ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി അസം, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. "ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് ധനസഹായം നൽകുന്നതിനും വാടകയ്ക്കെടുക്കുന്നതിനും പ്രത്യേകിച്ചും ഇ-കൊമേഴ്‌സ് […]


ഡെൽഹി: ഇവി ഫിനാൻസിംഗ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ റെവ്ഫിൻ, കടപ്പത്രത്തിലൂടെ 100 കോടി രൂപ സമാഹരിച്ചു. ത്രീ-വീലറുകൾക്ക് ധനസഹായം നൽകുന്നതിനും ഇ- കൊമേഴ്സ് വിപണിയിൽ ഇരുചക്ര വാഹനങ്ങൾക്ക് വായ്പ നൽകുന്നതുൾപ്പെടെയുള്ള സേവനങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നത്.

പുതിയ സാമ്പത്തിക വർഷത്തിൽ നിലവിലെ 12 കോടി രൂപയിൽ നിന്ന് പ്രതിവർഷം അഞ്ചിരട്ടിയായി വരുമാനം വർദ്ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി അസം, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്.

"ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് ധനസഹായം നൽകുന്നതിനും വാടകയ്ക്കെടുക്കുന്നതിനും പ്രത്യേകിച്ചും ഇ-കൊമേഴ്‌സ് ഡെലിവറി മേഖലയിൽ പ്രവേശിക്കുന്നതിനുമാവും ഞങ്ങൾ ഈ തുക ഉപയോഗിക്കുക." റെവ്ഫിൻ സർവീസസ് സ്ഥാപകനും സിഇഒയുമായ സമീർ അഗർവാൾ പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ഇക്വിറ്റി വഴി കമ്പനി 4 മില്യൺ യുഎസ് ഡോളർ സമാഹരിച്ചിരുന്നു. നിലവിൽ 18 സംസ്ഥാനങ്ങളിലായി 350-ലധികം ഡീലർഷിപ്പ് ലൊക്കേഷനുകൾ ഈ സ്റ്റാർട്ടപ്പിനുണ്ട്.

“വിപണി നോക്കുകയാണെങ്കിൽ ബീഹാർ, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഞങ്ങൾക്ക് ഇതിനകം തന്നെ ഉയർന്ന വിപണി വിഹിതമുണ്ട്. ഞങ്ങളുടെ ശ്രദ്ധ കൂടുതൽ വാണിജ്യ മേഖലയിലാണ്. ഒരു ഫ്ലീറ്റ് ഓപ്പറേറ്റർക്ക് കീഴിലോ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന് കീഴിലോ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ഞങ്ങൾ വായ്പ നൽകും". ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്ക് ധനസഹായം നൽകാനുള്ള കമ്പനിയുടെ പദ്ധതികളെക്കുറിച്ച് അദ്ദേഹം പറഞ്ഞു.