image

13 March 2022 5:49 AM GMT

Technology

തേര്‍ഡ്വെയറിനെ 322 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ ടെക് മഹീന്ദ്ര

PTI

തേര്‍ഡ്വെയറിനെ 322 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ ടെക് മഹീന്ദ്ര
X

Summary

ഡെല്‍ഹി: മുംബൈ ആസ്ഥാനമായുള്ള എന്റര്‍പ്രൈസ് ആപ്ലിക്കേഷന്‍ കമ്പനിയായ തേര്‍ഡ്വെയറിനെ പൂര്‍ണമായും ഏറ്റെടുക്കാനൊരുങ്ങി ഐടി കമ്പനിയായ ടെക് മഹീന്ദ്ര. ഏകദേശം 322 കോടി രൂപയുടേതാണ് ഏറ്റെടുക്കല്‍ നടപടിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം മെയ് മാസത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാകുമെന്നും, കമ്പനിയുടെ ഓട്ടോമോട്ടീവ് കണ്‍സള്‍ട്ടിംഗ്, ഡിസൈന്‍, ഡെവലപ്‌മെന്റ്, ഇംപ്ലിമെന്റേഷന്‍ തുടങ്ങിയ ഡിജിറ്റല്‍ സൊലൂഷനുകളും സേവനങ്ങളും വര്‍ധിക്കാനും ഏറ്റെടുക്കല്‍ കാരണമാകുമെന്ന് ടെക് മഹീന്ദ്ര പ്രതീക്ഷിക്കുന്നു. തേര്‍ഡ്വെയറിന്റെ സേവനങ്ങളുടെ എന്‍ഡ്-ടു-എന്‍ഡ് നടപ്പാക്കലിനുള്ള കഴിവും, ഇആര്‍പി സൊല്യൂഷനുകളുടെ ആഗോളതലത്തിലുള്ള സ്വീകാര്യതയും ടെക് മഹീന്ദ്രയ്ക്ക് നിര്‍മ്മാണ […]


ഡെല്‍ഹി: മുംബൈ ആസ്ഥാനമായുള്ള എന്റര്‍പ്രൈസ് ആപ്ലിക്കേഷന്‍ കമ്പനിയായ തേര്‍ഡ്വെയറിനെ പൂര്‍ണമായും ഏറ്റെടുക്കാനൊരുങ്ങി ഐടി കമ്പനിയായ ടെക് മഹീന്ദ്ര. ഏകദേശം 322 കോടി രൂപയുടേതാണ് ഏറ്റെടുക്കല്‍ നടപടിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഈ വര്‍ഷം മെയ് മാസത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാകുമെന്നും, കമ്പനിയുടെ ഓട്ടോമോട്ടീവ് കണ്‍സള്‍ട്ടിംഗ്, ഡിസൈന്‍, ഡെവലപ്‌മെന്റ്, ഇംപ്ലിമെന്റേഷന്‍ തുടങ്ങിയ ഡിജിറ്റല്‍ സൊലൂഷനുകളും സേവനങ്ങളും വര്‍ധിക്കാനും ഏറ്റെടുക്കല്‍ കാരണമാകുമെന്ന് ടെക് മഹീന്ദ്ര പ്രതീക്ഷിക്കുന്നു.

തേര്‍ഡ്വെയറിന്റെ സേവനങ്ങളുടെ എന്‍ഡ്-ടു-എന്‍ഡ് നടപ്പാക്കലിനുള്ള കഴിവും, ഇആര്‍പി സൊല്യൂഷനുകളുടെ ആഗോളതലത്തിലുള്ള സ്വീകാര്യതയും ടെക് മഹീന്ദ്രയ്ക്ക് നിര്‍മ്മാണ മേഖലയില്‍ മുന്‍തൂക്കം നല്‍കുമെന്ന് ടെക് മഹിന്ദ്ര അഭിപ്രായപ്പെട്ടു. തേര്‍ഡ്വെയര്‍ സൊല്യൂഷന്‍സിന് 850 ലധികം ജീവനക്കാരുണ്ട്. 2020-21 വര്‍ഷം കമ്പനി 210.6 കോടി രൂപ വരുമാനം നേടി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 10 മാസങ്ങളില്‍ 226.5 കോടി രൂപയുടെ വിറ്റുവരവും രേഖപ്പെടുത്തി.