12 March 2022 11:46 PM GMT
Summary
മുംബൈ: ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്‌ബാങ്ക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് ടാറ്റ,മഹീന്ദ്ര കമ്പനികളുമായി അവരുടെ സബ്‌സിഡിയറികളിൽ ഓഹരി വാങ്ങുന്നതിനായുള്ള ചർച്ചകൾ നടത്തിവരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. കഴിഞ്ഞ ആറ് മാസമായി ഈ കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. ബ്രാൻഡ് മൂല്യവും, ഓഫ്‌ലൈൻ സെയിൽസ് ശൃംഖലയും നിക്ഷേപത്തിനുള്ള അവസരമുണ്ടാക്കുന്നുണ്ടെന്ന് സോഫ്റ്റ് ബാങ്ക് ഇൻവെസ്റ്റ് മെന്റ് അഡ്വൈസേഴ്സ് ചീഫ് എക്‌സിക്യൂട്ടീവായ രാജീവ് മിശ്ര പറഞ്ഞു. സോഫ്റ്റ് ബാങ്കിന് ലോകമെമ്പാടും കോടിക്കണക്കിന് ഡോളർ നിക്ഷേപമുണ്ട്. ഒരു കമ്പനി വിജയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങൾ ആക്ടീവായ ബിസിനസ് വെർട്ടിക്കൽ, […]
മുംബൈ: ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്‌ബാങ്ക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് ടാറ്റ,മഹീന്ദ്ര കമ്പനികളുമായി അവരുടെ സബ്‌സിഡിയറികളിൽ ഓഹരി വാങ്ങുന്നതിനായുള്ള ചർച്ചകൾ നടത്തിവരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.
കഴിഞ്ഞ ആറ് മാസമായി ഈ കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. ബ്രാൻഡ് മൂല്യവും, ഓഫ്‌ലൈൻ സെയിൽസ് ശൃംഖലയും നിക്ഷേപത്തിനുള്ള അവസരമുണ്ടാക്കുന്നുണ്ടെന്ന് സോഫ്റ്റ് ബാങ്ക് ഇൻവെസ്റ്റ് മെന്റ് അഡ്വൈസേഴ്സ് ചീഫ് എക്‌സിക്യൂട്ടീവായ രാജീവ് മിശ്ര പറഞ്ഞു. സോഫ്റ്റ് ബാങ്കിന് ലോകമെമ്പാടും കോടിക്കണക്കിന് ഡോളർ നിക്ഷേപമുണ്ട്.
ഒരു കമ്പനി വിജയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങൾ ആക്ടീവായ ബിസിനസ് വെർട്ടിക്കൽ, കുറഞ്ഞ ബ്യൂറോക്രസി, മാനേജ്‌മെന്റ് ടീമിന്റെ സ്വാതന്ത്ര്യം എന്നിവയാണെന്ന് മിശ്ര അഭിപ്രായപ്പെട്ടു. പുതിയ കാലത്തെ ബിസിനസ്സുകളിൽ പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കേണ്ടത് അത്യാവശ്യമാണ്. ബ്യൂറോക്രസി പ്രവർത്തിക്കില്ലായിരിക്കാം, പല വൻകിട കമ്പനികളും ബിസിനസുകൾ ഇൻകുബേറ്റ് ചെയ്യാനുള്ള അവരുടെ ശ്രമങ്ങളിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈനീസ് ആലിബാബ ഗ്രൂപ്പിന് ശേഷം പേടിഎമ്മിലെ ഏറ്റവും വലിയ രണ്ടാമത്തെ നിക്ഷേപകനാണ് സോഫ്റ്റ്ബാങ്കെന്നും, കമ്പനിയുടെ ബോർഡും ബാങ്കർമാരും ചേർന്നാണ് വില നിശ്ചയിച്ചതെന്നും പേടിഎമ്മിന്റെ പ്രാരംഭ ഓഹരി വിൽപ്പനയെക്കുറിച്ച് സംസാരിക്കുന്നിനിടെ മിശ്ര പറഞ്ഞു. 20 ബില്യൺ ഡോളറിൽ നിന്ന് വിപണി മൂല്യം ഇപ്പോൾ 8-9 ബില്യൺ ഡോളറായി കുറഞ്ഞു. ഇത് ഉയരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.