image

7 March 2022 3:27 AM GMT

Healthcare

വൃക്ക രോഗത്തിന് മരുന്ന്: അംഗീകാരം നേടി സിഡൂസ് ലൈഫ്

Myfin Editor

വൃക്ക രോഗത്തിന് മരുന്ന്:  അംഗീകാരം നേടി സിഡൂസ് ലൈഫ്
X

Summary

ഡെല്‍ഹി : ഗുരുതര വൃക്ക രോഗത്തിനുള്ള (സികെഡി) മരുന്നായ ഒക്‌സേമിയയ്ക്ക് (oxemiaTM) ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അംഗീകാരം ലഭിച്ചുവെന്നറിയിച്ച് സിഡൂസ് ലൈഫ് സയന്‍സ്. ഇതോടെ ഈ രോഗത്തിന് ഓറല്‍ ട്രീറ്റ്‌മെന്റിനുള്ള (വായിലൂടെയുള്ള ചികിത്സ) വഴിയൊരുങ്ങുകയാണ്. ഏതാനും നാളുകളായി കമ്പനി മരുന്നിന്റെ ട്രയലുകള്‍ നടത്തി വരികയായിരുന്നു. രോഗവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയലുകളിലെ ഏറ്റവും വലുതാണിത്. ഏകദേശം 1200 രോഗികളില്‍ ട്രയല്‍ നടത്തിയെന്നും മരുന്നുപയോഗിച്ചുള്ള ചികിത്സ സുരക്ഷിതമാണെന്നും കമ്പനി വ്യക്തമാക്കി. മുന്‍പ് രോഗത്തിന് […]


ഡെല്‍ഹി : ഗുരുതര വൃക്ക രോഗത്തിനുള്ള (സികെഡി) മരുന്നായ ഒക്‌സേമിയയ്ക്ക് (oxemiaTM) ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അംഗീകാരം ലഭിച്ചുവെന്നറിയിച്ച് സിഡൂസ് ലൈഫ് സയന്‍സ്. ഇതോടെ ഈ രോഗത്തിന് ഓറല്‍ ട്രീറ്റ്‌മെന്റിനുള്ള (വായിലൂടെയുള്ള ചികിത്സ) വഴിയൊരുങ്ങുകയാണ്. ഏതാനും നാളുകളായി കമ്പനി മരുന്നിന്റെ ട്രയലുകള്‍ നടത്തി വരികയായിരുന്നു. രോഗവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയലുകളിലെ ഏറ്റവും വലുതാണിത്. ഏകദേശം 1200 രോഗികളില്‍ ട്രയല്‍ നടത്തിയെന്നും മരുന്നുപയോഗിച്ചുള്ള ചികിത്സ സുരക്ഷിതമാണെന്നും കമ്പനി വ്യക്തമാക്കി.

മുന്‍പ് രോഗത്തിന് ഇന്‍ജക്ഷനായിട്ടാണ് മരുന്നുകള്‍ ലഭിച്ചിരുന്നതെന്നും സിഡൂസ് ലൈഫ് സയന്‍സ് ചെയര്‍മാന്‍ പങ്കജ് ആര്‍ പട്ടേല്‍ വ്യക്തമാക്കി. പുതിയ ചികിത്സാ രീതിയിലൂടെ രോഗികള്‍ അനുഭവിക്കുന്ന ക്ലേശം കുറയ്ക്കാന്‍ സാധിക്കുമെന്നും താരതമ്യേന കുറഞ്ഞ ചികിത്സാ ചെലവാണ് ഇതിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിളര്‍ച്ച, ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങള്‍ക്കൊപ്പം വൃക്കകളുടെ പ്രവര്‍ത്തനം ക്രമേണ തകരാറിലാകുന്ന രോഗാവസ്ഥയെയാണ് സികെഡി എന്ന് പറയുന്നത്. ഇത്തരം രോഗികളില്‍ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. നിലവിലെ കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യ-11.51 കോടി, ചൈന- 13.20 കോടി, യുഎസ്- 3.8 കോടി, ജപ്പാന്‍- 2.1 കോടി, പടിഞ്ഞാറന്‍ യൂറോപ്പ് - 4.1 കോടി എന്നിങ്ങനെയാണ് സികെഡി രോഗികളുടെ എണ്ണം.